തിരുവനന്തപുരം
എസ്. ഓമന നിലമാമൂട്: അരുവിയോട് പള്ളിവിള ബിന്ദുഭവനിൽ പരേതനായ ശ്രീധരൻ ആശാരിയുടെ ഭാര്യ എസ്. ഓമന (78) അന്തരിച്ചു. മക്കൾ : ഗോപാലകൃഷ്ണൻ, ചന്ദ്രലേഖ, ബിന്ദു, പരേതനായ വിനോദ് കുമാർ. മരുമക്കൾ : കുമാരി ശോഭ, സുരേഷ് കുമാർ, പരേതനായ ശ്രീകുമാർ. സഞ്ചയനം വ്യാഴം രാവിലെ. എം. രാജൻ ചെറിയകൊണ്ണി: സ്വരാലിസ് വീട്ടിൽ എം. രാജൻ (68) അന്തരിച്ചു. ഭാര്യ : ബി. ലീല. മക്കൾ : ആർ. സൂരജ്, ആർ. സ്വരൂപ്. സഞ്ചയനം വെള്ളി രാവിലെ എട്ടിന്. സത്യഭാമ അമ്മ നെടുമങ്ങാട് : കുറ്റിച്ചൽ സിന്ധു ഭവനിൽ പരേതനായ എ. എസ്. കൃഷ്ണപിള്ളയുടെ ഭാര്യ സത്യഭാമ അമ്മ (റിട്ട.ഹെഡ്മിസ്ട്രസ്84) അന്തരിച്ചു. മക്കൾ : എ. കെ. സുരേഷ് കുമാർ, എ. കെ. സന്തോഷ് കുമാർ, എ. കെ. സജീവ് കുമാർ, എ. എസ്. സിന്ധു. മരുമക്കൾ : വി. എം. ദീപ, എസ്. ആർ. റീന, എം. എസ്. സരിത, ബി. ഗോപകുമാർ. സഞ്ചയനം വെള്ളി രാവിലെ ഒന്പതിന്. എലിസബത്ത് പേരൂർക്കട: വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കലാഗ്രാമം ഹൗസ് നന്പർ 30 രേവതി ഭവനിൽ പരേതനായ കെ. രവീന്ദ്രന്റെ ഭാര്യ എം. എലിസബത്ത് (75) അന്തരിച്ചു. മക്കൾ: റാണി, രതിക, രാധിക. മരുമക്കൾ : ഗുരുപ്രശാന്ത്, ഐവിൻ ബെഞ്ചമിൻ, ജാക്സണ്. ജെസ്റീൽ ബി. പുന്നൂസ് തിരുവനന്തപുരം: ആണ്ടുമാലിൽ ബിജു പുന്നൂസിന്റെ മകൻ ജെസ്റീൽ ബി. പുന്നൂസ് (15) അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ വ്യാഴം രാവിലെ 11ന് തിരുവനന്തപുരം മണ്ണന്തലയിലുള്ള സ്വവസതിയിൽ ആരംഭിച്ച് ഫ്രീഡം മിനിസ്ട്രീസിന്റെ മലമുകൾ സെമിത്തേരിയിൽ വച്ചു നടത്തും. രമേഷ് കുമാർ പാപ്പനംകോട്: മഠത്തിൽവിള വീട്ടിൽ രമേഷ് കുമാർ (60) അന്തരിച്ചു. ഭാര്യ എസ്. ബിന്ദു. മക്കൾ : ബി. ആർ. രേഷ്മ, ബി. ആർ. രമ്യ. മരുമക്കൾ : പി. എ. ഗോകുൽ, ആർ. പ്രദീപ്. സഞ്ചയനം ഞായർ രാവിലെ എട്ടിന്. ഡി. സുകേശിനിയമ്മ നേമം : പാപ്പനംകോട് ഇഞ്ചിപ്പുല്ലുവിള ഐആർഎ 50 മാളികപുരയ്ക്കൽ വീട്ടിൽ വിദേവരാജൻ നായരുടെ ഭാര്യ ഡി. സുകേശിനിയമ്മ (70) അന്തരിച്ചു മകൻ വിഷ്ണുദേവ്. മരുകൾ : ശ്രീലക്ഷ്മി. സഞ്ചയനം ഇന്ന് രാവിലെ എട്ടിന്. എസ്. സരോജം കാരയ്ക്കാമണ്ഡപം: മേലാംകോട് ഉൗകാട്ടുവിള വീട്ടിൽ ടിസി 56/2725 പരേതനായ മാടസ്വാമിയുടെ ഭാര്യ എസ്. സരോജം അന്തരിച്ചു. മക്കൾ : ഗിരിജ, മുരുകൻ, പ്രേമ, ശാന്തി, ജയന്തി, ചിത്ര. മരുമക്കൾ : പാപനാശം, മാരിയപ്പൻ, പ്രകാശ്, സന്തോഷ്, നീലകണ്ഠൻ. സഞ്ചയനം ബുധനാഴ്ച. വിജയകുമാരൻ നായർ കാട്ടാക്കട: വടകോട് മാവറത്തല മേലേ വിജി വിലാസത്തിൽ വിജയകുമാരൻ നായർ (68) അന്തരിച്ചു. ഭാര്യ: രതികുമാരി. മക്കൾ: വിജിമോൾ, വിദ്യ. മരുമക്കൾ : സന്തോഷ്കുമാർ, അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ.
|
പത്തനംതിട്ട
ആർ. രവീന്ദ്രൻ നായർ ഓമല്ലൂർ: മഞ്ഞനിക്കര ശ്രീമന്ദിരത്തിൽ ആർ. രവീന്ദ്രൻ നായർ (72) അന്തരിച്ചു. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതമ്മ (റിട്ട. അധ്യാപിക, എൻഎസ്എസ് യുപിഎസ്, മലയാലപ്പുഴ). മക്കൾ: രാഹുൽ (ഓസ്ട്രേലിയ), ദേവിശ്രീ. മരുമക്കൾ: കൃഷ്ണ, സംഗീത്. മത്തായി ഔസേഫ് ഇടയിരിക്കപ്പുഴ: ചെത്തിപ്പുഴ മാവുങ്കൽ മത്തായി ഔസേഫ് (കുട്ടാപ്പിച്ചേട്ടൻ103) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മറിയാമ്മ ചിറക്കടവ് പാടിക്കൽ കുടുംബാംഗം. മക്കൾ: കുഞ്ഞൂഞ്ഞമ്മ, ത്രേസ്യാമ്മ, തങ്കച്ചൻ, കുഞ്ഞുമോൻ, അപ്പച്ചൻ, അമ്മിണി, പരേതയായ പെണ്ണമ്മ. മരുമക്കൾ: ജോസ് ചിറക്കടവ്, അന്നമ്മ പുനലൂർ, ആലീസ് കാഞ്ഞിരപ്പള്ളി, ജാൻസി ചാമംപതാൽ, ടോമിച്ചൻ ഉമ്മിക്കുപ്പ, പരേതരായ ബേബി തിരുവാന്പാടി, ബ്രൂണോ ഇറ്റലി. ഏലിയാമ്മ അത്തിക്കയം: പനംതോട്ടത്തിൽ പരേതനായ പി.ജെ. മത്തായിയുടെ ഭാര്യ ഏലിയാമ്മ (അമ്മിണി 82) അന്തരിച്ചു. സംസ്കാരം നാളെ 11ന് നാറാണംമൂഴി നിലയ്ക്കൽ മാർത്തോമ്മ പള്ളിയിൽ. പരേത വെച്ചൂച്ചിറ വാണത്ത് കുടുംബാംഗമാണ്. മക്കൾ : ബിജു, ബിന്ദു. തോമസ് മാത്യു മല്ലപ്പള്ളി: തുണ്ടിയംകുളത്ത് തോമസ് മാത്യു (സോമൻ 71, എൽ ആർ ഡി ഇ മുൻ ഉദ്യോഗസ്ഥൻ) ബംഗളൂരു വൈറ്റ് ഫീൽഡിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 8.30 ന് വസതിയിൽ ആരംഭിക്കും. തുടർന്നു10 ന് ചിന്നപ്പനഹള്ളി എബനേസർ സിഎസ്ഐ പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം അൽസൂർ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ മോളി മല്ലപ്പള്ളി ചീരാകുന്നേൽ കുടുംബാംഗം. മക്കൾ: മേഘ (മസ്കറ്റ്), മെർലിൻ. മരുമകൻ: തിരുവല്ല ബഥേൽപടി കാഞ്ഞിരക്കാട്ട് സനീഷ് (മസ്കറ്റ്). തങ്കമ്മ തന്പി മാരാമൺ: ചിറയിറന്പ് അടവണ്ണത്ത് എ.ടി. തമ്പിയുടെ ഭാര്യ തങ്കമ്മ തമ്പി (67) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വെള്ളയിൽ എസി ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോമോൻ, ജ്യോതി. മരുമക്കൾ: പ്രിയ, രാജേഷ്. വി.ടി. ഏബ്രഹാം കൊറ്റനാട് : ഓലിക്കൽ വടക്കേചരുവിൽ കാവുങ്കൽ വി.ടി. ഏബ്രഹാം (ജോർജുകുട്ടി 78) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് കൊറ്റനാട് ട്രിനിറ്റി മാർത്തോമ്മ പള്ളിയിൽ.
|
ആലപ്പുഴ
ജോസഫ് വർഗീസ് ആലപ്പുഴ : തത്തംപള്ളി പകലോമറ്റം താഴ് വഴിയിൽ ചെമ്മോത്ത് വീട്ടിൽ ജോസഫ് വർഗീസ് (കുട്ടപ്പൻ 73) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് തത്തംപള്ളി സെന്റ് മൈക്കിൾ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി കങ്ങഴ എബ്രാണ്ടി പടിഞ്ഞാറെമുറി കുടുംബാംഗം. മക്കൾ: ജിഷ കാതറിൻ ജോസഫ് (യുകെ), ഡോ. ജൂലിയ എലിസ ജോസഫ് (കാനഡ ). തോമസ് കുട്ടി മുഹമ്മ: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് തോപ്പിൽ വീട്ടിൽ കുര്യന്റെ മകൻ തോമസ് കുട്ടി (തൊമ്മിച്ചൻ 67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: റാണി കൊല്ലം മാമ്പുഴത്ത് പുത്തൻവീട് കുടുംബാംഗം. മക്കൾ: മെറീന, നിമ്മി, നീതു, നീന. മരുമക്കൾ: ഷാജി അമ്പിയായത്ത്, ലിജോ നടുവിലേക്കളം, ജോപ്പൻ അറക്കപ്പറമ്പിൽ. കുഞ്ഞമ്മ മത്തായി ചെങ്ങന്നൂർ: ചെറിയനാട് ചക്കാലയിൽ പരേതനായ യോഹന്നാൻ മത്തായിയുടെ ഭാര്യ കുഞ്ഞമ്മ മത്തായി (90) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് വസതിയിലെ ശുശൂഷകൾക്ക് ശേഷം ചെറിയനാട് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇന്ത്യാ സെമിത്തേരിയിൽ. പരേത കവിയൂർ പച്ചം കുളത്ത് കുടുംബാംഗമാണ്. മക്കൾ: ജയിംസ് ചക്കാലയിൽ (വാർത്താ പ്രതിനിധി മലയാളമനോരമ മാന്നാർ), ജോളി മാത്യു, പരേതരായ സി.എം.ജോൺ, സി.എം. ജോയി, ജോസ് മത്തായി. മരുമക്കൾ: പി.എം. ശശി കല(ജിഎസ്ടി ചെങ്ങന്നൂർ), കെ.ആർ. രാജേശ്വരി (റിട്ട. പ്രിൻസിപ്പൽ ഗവ.എച്ച്എസ്എസ് ചെങ്ങന്നൂർ), അമ്മിണി ജോയി, ലില്ലിക്കുട്ടി ജോസ് (റിട്ട. പോസ്റ്റ് മിസ്ട്രസ്).
|
കോട്ടയം
വി. എം. ജോസഫ് കൊഴുവനാൽ: വേങ്ങത്താനം വി. എം. ജോസഫ് (കുഞ്ഞ് 85) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ. ഭാര്യ:റോസമ്മ പൂവരണി വാതല്ലൂർ കുടുംബാംഗം. മക്കൾ: റോസിലിൻ, സിനി, മാത്തുക്കുട്ടി, ഫാ. ആൻഡ്രൂസ് (ഫ്രാൻസ്), അഞ്ജു. മരുമക്കൾ: തോമസ് തറപ്പിൽ (രത്നഗിരി), ബേബിച്ചൻ പ്ലാക്കുഴി (കോതനല്ലൂർ), മേരിക്കുട്ടി ആനിവേലിക്കുന്നേൽ (പാദുവ), ജോബി വിളക്കുന്നേൽ(പെരിങ്ങുളം). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സ്മിജു ജോസ് മോനിപ്പള്ളി: തേരാടിയേൽ ടി.പി. ജോസിന്റെ മകൻ സ്മിജു ജോസ് (45) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് സേക്രഡ് ഹാർട്ട് പള്ളിയിൽ. ഭാര്യ റോണി പുതുശേരിയിൽ കുടുംബാംഗം. മകൻ: ലിന്റോ സ്മിജു. സഹോദരങ്ങൾ: ഫാ. സ്മിജോ തേരാടിയേൽ (ഒഎസ്ബി ഇറ്റലി), സ്മിത ലൂക്കോസ് ചിറപ്പുറത്ത് (ലണ്ടൻ). ജോസഫ് തോമസ് മഞ്ചിക്കല്ല്: പൈകട ജോസഫ് തോമസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30നു ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മേഴ്സി രാമപുരം കരിങ്ങോഴയ്ക്കൽ കുടുംബാംഗം. മക്കൾ: ജെസി, ജിൻസ്, ജ്യോതിഷ്. മരുമക്കൾ: ഷാജി പടിഞ്ഞാറേപീടിക (ഇടമറുക്), ഷേർളി ജീൻസ് മാമനാൽ (കരിങ്കുന്നം), ലിൻസി മുല്ലപ്പള്ളിൽ നീലൂർ (അസി. പ്രഫ. സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ മൈലക്കൊന്പ്). ബിനോയി എരുമേലി: കനകപ്പലം തോപ്പിൽ ടി.വി. കുര്യന്റെ മകൻ ബിനോയി (ഏബ്രഹാം43) ദുബായിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. അവിരാച്ചൻ കുര്യനാട്: ഇടത്തനാൽ അവിരാച്ചൻ (ഏബ്രഹാം98, ഇടത്തനാൽ റബ്ബർ നഴ്സറി ഉടമ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ മറിയക്കുട്ടി കാട്ടാംപാക്ക് ഇരട്ടചിറയിൽ കുടുംബാംഗം. മക്കൾ: ജോയി, ജിമ്മിച്ചൻ ഇടത്തനാൽ ഫാഷൻ ജ്വല്ലറി കുറവിലങ്ങാട്, ഏബ്രഹാം ഇടത്തനാൽ (സണ്ണി, റിട്ട. യുണൈറ്റഡ് നേഷൻ ഉദ്യോഗസ്ഥൻ, വിയന്ന). മരുമക്കൾ: മേഴ്സമ്മ പെരുമാലി പുറക്കരി മാന്നാനം, ജിൻസി താന്നിക്കൽ മോനിപ്പള്ളി, പരേതയായ ബറ്റി വാഴചാരിക്കൽ തുടങ്ങനാട്, രശ്മി വെള്ളിമൂഴയിൽ മണ്ണാർക്കാട്. ഇ.കെ. ഔസേഫ് കല്ലറ: ഇളയിടത്ത് താഴത്ത് ഇ.കെ. ഔസേഫ് (കുട്ടപ്പൻ84, റിട്ട. എയർഫോഴ്സ്) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കല്ലറ സെന്റ് തോമസ് ക്നാനായ പള്ളിയിൽ. ഭാര്യ ത്രേസ്യ വഴിത്തല കടവുങ്കൽ കുടുംബാംഗം. സഹോദരങ്ങൾ: മറിയക്കുട്ടി വിരുത്തിയിൽ, അന്നമ്മ മാധവപ്പള്ളിയിൽ, ഏലിക്കുട്ടി കളപ്പുരയ്ക്കൽ, അച്ചുക്കുട്ടി പറന്പേട്ട്, ത്രേസ്യാ ചാക്കോ നൂറ്റിയാനിക്കുന്നേൽ, ബ്രിജിറ്റ് ബേബി വള്ളിക്കാട്ടിൽ, ഇ.കെ. മാത്യു. ജോർജ് ജോസഫ് കപ്പാട്: കള്ളികാട്ട് ജോർജ് ജോസഫ് (വക്കച്ചൻ67, റിട്ട. കെ.എസ്ആർടിസി) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് കപ്പാട് മാർ സ്ലീവാ പള്ളിയിൽ. ഭാര്യ മറിയാമ്മ (റിട്ട. ടീച്ചർ, എഎംഎച്ച്എസ്എസ് കാളകെട്ടി) തിടനാട് കൊട്ടാരത്തിൽ കുടുംബാംഗം. മകൾ: റീനു ജോബി. മരുമകൻ: ജോബി ജോസഫ് കല്ലിടുക്കാനിക്കൽ ചേറ്റുതോട് (യുകെ). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. കെ.കെ. മത്തായി കുറുപ്പന്തറ: കണ്ണച്ചാൽ പറന്പിൽ കെ.കെ. മത്തായി (തങ്കൻ80) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ പള്ളിയിൽ. ഭാര്യ അന്നമ്മ കൂടല്ലൂർ കുളഞ്ഞിയിൽ കുടുംബാംഗം. മക്കൾ: ജിജോ, ജിൻസ്, ജിനു. മരുമക്കൾ: ദീപ കളപ്പുരയ്ക്കൽ കല്ലറ പുത്തൻപള്ളി, ഷെറിൻ കാവനാൽ കരിങ്കുന്നം, ദീപു കൂനാനിക്കൽ പെരുവ. ബിജോ വർഗീസ് നാലുകോടി: മുളവന പരേതനായ എം.ജെ. വർഗീസിന്റെ മകൻ ബിജോ വർഗീസ് (57, ചെങ്ങന്നൂർ പയനിയർ അലുമിനിയം ഉടമ) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ സോഫിയ ഇത്തിത്താനം പീടികത്തുണ്ടിയിൽ കുടുംബാംഗം. മക്കൾ: ഡോ. ജോർജ് മാത്യു (സെന്റ് ജോൺസ് മെഡിക്കൽ കോളജ്, ബംഗളൂരു), അനറ്റ് അൽഫോൻസ് മാത്യു (ഐഎച്ച്ആർഡി ചെങ്ങന്നൂർ). അമ്മ പരേതയായ ദീനാമ്മ പൊൻകുന്നം പൂലാനി മറ്റത്തിൽ കുടുംബാംഗം. സഹോദരങ്ങൾ: ബെന്നി, ബാബു, ബൈജു. വി. ഒ. വർക്കി കുറവിലങ്ങാട്: വള്ളിയാംതറയിൽ വി. ഒ. വർക്കി (71) അന്തരിച്ചു. സംസ്കാരം നാളെ10 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം തിർഥാടന പള്ളിയിൽ. ഭാര്യ ജെയ്സമ്മ വർക്കി ആയാംകുടി ചിറയ്ക്കൽ കുടുംബാംഗം. മക്കൾ: വി. വി. ജോമോൻ, അനിതാ വർക്കി. മരുമകൾ: ശ്യാമിലി ഇളങ്ങത്ത് തിരുവനന്തപുരം. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും. റോസമ്മ മാടപ്പള്ളി: പുതുപ്പറമ്പില് പരേതനായ ഔസേപ്പ് യോഹന്നാന്റെ ഭാര്യ റോസമ്മ ഔസേപ്പ് (ചിന്നമ്മ94) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മാടപ്പള്ളി ചെറുപുഷ്പം പള്ളിയില്. പരേത മാടപ്പള്ളി കല്ലന്ചിറ കുടുംബാംഗം. മക്കള്: യോഹന്നാന്, മറിയാമ്മ, പരേതയായ അന്നമ്മ. മരുമക്കള്: മറിയാമ്മ ആലുങ്കല് (തോട്ടയ്ക്കാട്), കെ.സി.സെബാസ്റ്റ്യന് കുന്നുംപുറം (പെരുമ്പനച്ചി), എ.എസ്.സെബാസ്റ്റ്യന് അഴകത്ത് (പുതുച്ചിറ). ഔസേപ്പ് ലൂക്കാ കിടങ്ങൂർ: ചാത്തംവേലിൽ തറപ്പേൽ ഔസേപ്പ് ലൂക്കാ (കുഞ്ഞിലോച്ചൻ 102) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ കത്രി കെഴുവും കുളം സ്രായികുളത്ത് കുടുംബാഗം. മക്കൾ: പരേതയായ സി.ജെ.മേരി, ജോസ്, കുര്യാച്ചൻ, ജയിനമ്മ, ഷൈല, സോഫിയാമ്മ, പുഷ്പമ്മ, ബീന. മരുമക്കൾ: അന്നക്കുട്ടി, മേരിക്കുട്ടി, പരേതനായ ബേബിച്ചൻ, റോയി, സാജൻ, ജിമ്മി. ജോസ് ജോസഫ് ചങ്ങനാശേരി: ചാഞ്ഞോടി വെളിച്ചെണ്ണത്തറ പരേതനായ ഔസേഫ് ജോസഫിന്റെ മകന് ജോസ് ജോസഫ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു ഭവനത്തിലെ ശുശ്രൂഷകള്ക്ക് ശേഷം ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്സ് പള്ളിയില്. ഭാര്യ: സാലിമ്മ തൃക്കൊടിത്താനം കൊച്ചുപറമ്പില് കുടുംബാംഗം. മക്കള്: ജോമി, ജോഷി. മരുമക്കള്: ലിറ്റി മേനാംപറമ്പില് കാഞ്ഞങ്ങാട്, സോണിയ ഇടക്കരിയില് കുറുമ്പനാടം. കുഞ്ഞമ്മ ജോസഫ് വായ്പൂര്: പാടിമണ് പാടിയ്ക്കകുന്നേല് പരേതനായ പി.ജെ. ജോസഫിന്റെ (ഔസേപ്പച്ചന്) ഭാര്യ കുഞ്ഞമ്മ ജോസഫ് (87) അന്തരിച്ചു. സംസ്കാരം നാളെ10 ന് വായ്പൂര് സെന്റ് മേരീസ് പഴയപളളിയില്. പരേത ചമ്പക്കുളം പടഹാരം വലിയകളം കുടുംബാംഗം. മക്കള്: ടോമി ജോസഫ് (റിട്ട. സെന്ട്രല് എക്സൈസ് & കസ്റ്റംസ് സൂപ്രണ്ട്), മേഴ്സി ജോസഫ് (റിട്ട. അധ്യാപിക, സെന്റ് ആന്സ് എച്ച്എസ്, ചങ്ങനാശേരി), ജാന്സി ഡേവീസ് (റിട്ട. ഉദ്യോഗസ്ഥ അമൂല്, എറണാകുളം), കുഞ്ഞുമോള് ജോര്ജ് (വയല). മരുമക്കള്: ലില്ലി ജോസഫ് കണ്ടങ്കേരില് കൂട്ടിക്കല് (റിട്ട. എച്ച്ഒഡി ഫിസിക്സ്, അസംപ്ഷന് കോളജ്, ചങ്ങനാശേരി), കെ.ജെ. ജെയിംസ് കുട്ടംപേരൂര് (റിട്ട. ഹെഡ്മാസ്റ്റര്, എസ്ബിഎച്ച്എസ് ചങ്ങനാശേരി), പി.ആര്.ഡേവീസ് പുല്ലാടന് എറണാകുളം(റിട്ട. ഗള്ഫ്), ജോര്ജ് ജോര്ജ് പിത്തുരുത്തേല് വയല (റിട്ട. എസ്ഐ). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തില് കൊണ്ടുവരും. ചാണ്ടി കുര്യന് വള്ളിച്ചിറ: മുല്ലമംഗലത്ത് (ഇലുമ്പേല്) ചാണ്ടി കുര്യന് (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്. ഭാര്യ മറിയക്കുട്ടി വെച്ചൂര് വെട്ടാക്കാട്ട് കുടുംബാംഗം. മകള്: മിനി. മരുമകള്: ചാക്കോച്ചന് തൈമാലില് കരിങ്കുന്നം. പി.എ. മാണി മാനത്തൂർ: പുതിയിടത്തുചാലിൽ പി.എ. മാണി (പാപ്പച്ചൻ94) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ മേരി കരിന്പനക്കുളം മുട്ടത്ത് കുടുംബാംഗം. മക്കൾ: ബാബു, സിബി, കുഞ്ഞുമോൾ, സോന. മരുമക്കൾ: റോസിറ്റ് തോട്ടത്തിമ്യാലിൽ, ലെസ് ലി ഓടയ്ക്കൽ. മൃതദേഹം ഇന്നു രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും. ബിന്ദു ആനിക്കാട് ഈസ്റ്റ് : വടക്കേപ്പുരയ്ക്കൽ ബിനോയിയുടെ ഭാര്യ ബിന്ദു (43) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് സെന്റ് മേരീസ് പള്ളി പാരീഷ്ഹാളിലെ ശുശ്രൂഷകൾക്ക്ശേഷം ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. പരേത ഇടമൺ തടത്തിൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് രാവിലെ 10ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ കൊണ്ടുവരും. ഇന്ദിര വൈക്കം: വടക്കേചെമ്മനത്തുകര തെക്കേമട്ടയ്ക്കല് പരേതനായ അശോകന്റെ ഭാര്യ ഇന്ദിര (58) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങള്: പ്രസന്ന ദാസപ്പന്, രമാ വിജയന്, ഷൈമ ദിനേശന്. ഒ.വി. വർഗീസ് ചങ്ങനാശേരി: ബോട്ട്ജെട്ടി ഒറ്റത്തെങ്ങുങ്കൽ ഒ.വി. വർഗീസ് (പാപ്പച്ചൻ 57) അന്തരിച്ചു. സംസ്കാരം ഇന്ന് 2. 30ന്ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: മിനി വർഗീസ്. മക്കൾ: അക്ഷയ് വർഗീസ്, അലൻ വർഗീസ്. ലീലാമ്മ പേരൂർ: താഴത്തേടത്ത് ചാക്കശേരിൽ സി.കെ. കോരയുടെ (ബേബി) ഭാര്യ ലീലാമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് പേരൂർ ആഗോള മർത്തശ്മൂനി തീർഥാടന പള്ളിയിൽ. പരേത മണർകാട്ട് കോടൂർ കുടുംബാംഗം. മക്കൾ: ബിജു സി. കോര (റായ്പൂർ), ഡോ. ലിജു ജേക്കബ്. മരുമക്കൾ: സുനില തിരുവല്ല, ഡോ. ജേക്കബ് ഫിലിപ്പ് പുത്തൻപറന്പിൽ കുന്പനാട്. ജോസഫ് മാത്യു മാമ്മൂട്: എടനാട് പരേതനായ മാത്യു തോമസിന്റെ മകൻ ജോസഫ് മാത്യു (രാജു55) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ലൂർദ് മാതായ പള്ളിയിൽ. പി.ആർ. അനിൽകുമാർ പനമറ്റം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലെ റിട്ട.സബ് ഇൻസ്പെക്ടർ പാലയ്ക്കൽ പി.ആർ. അനിൽകുമാർ (57) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പി.സി. ബിന്ദു വായ്പൂര് പ്ലാത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: അനുശ്രീ അനിൽകുമാർ (സിഎംഎ ലക്ഷ്യ, കോട്ടയം), അനുശ്രുതി അനിൽകുമാർ(പ്ലസ്ടു വിദ്യാർഥിനി, സെന്റ് ജോസഫ് സ്കൂൾ, കുന്നുംഭാഗം, കാഞ്ഞിരപ്പള്ളി). ശ്രീധരൻ നായർ പൈക: വിളക്കുമാടം ചാത്തംകുളം വരകപ്പള്ളിൽ ശ്രീധരൻ നായർ (92) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ തങ്കമ്മ തന്പലക്കാട് പറപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഗീത, ഗിരിജ, ശ്രീദേവി, ഗിരീഷ്. മരുമക്കൾ: സുരേഷ്, രാജേഷ് ഓലിയിൽ, പ്രമോദ്, ദിവ്യ നടുവിലേമഠം പുലിയന്നൂർ. പി.എം. കരുണാകരൻ പൊൻകുന്നം: ഇടത്തംപറമ്പ് മറ്റക്കാട്ട് പി.എം. കരുണാകരൻ (79) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: എം.ജി. പത്മിനി. മക്കൾ: ബിന്ദു, ബിനോജി, ബിൻസി, ബിജീഷ്. മരുമക്കൾ: അശോക് കുമാർ, മനോജ്, പ്രസന്നൻ, നീലിമ. ബിന്ദു സദാശിവൻ ചങ്ങനാശേരി: മോർക്കുളങ്ങര പരാശേരിൽ പരേതനായ സദാശിവന്റെ മകൾ ബിന്ദു സദാശിവൻ (47) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ആനന്ദാശ്രമം എസ്എൻഡിപി ശ്മശാനത്തിൽ. അമ്മ: ചെല്ലമ്മ. സഹോദരങ്ങൾ: ബിജു, ബിനു.
|
ഇടുക്കി
സ്മിത ചേറ്റുകുഴി: കട്ടപ്പന ഐടിഐ ജങ്ഷൻ നെല്ലംകുഴിയിൽ ഷാബുവിന്റെ ഭാര്യ സ്മിത പി. മർക്കോസ് (40) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ചേറ്റുകുഴി ഫെലോ വർഷിപ്പ് സെമിത്തേരിയിൽ. പരേത ചേറ്റുകുഴി ചൊള്ളൻമാക്കൽ കുടുംബാംഗമാണ്. മകൾ: അക്സാമോൾ. വി.എസ്. ഷംസുദ്ദീൻ കുമളി: വലിയകണ്ടം ഷീന കോട്ടേജിൽ വി.എസ്. ഷംസുദ്ദീൻ (92,റിട്ട.അധ്യാപകൻ) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സൈനബ. മക്കൾ: ഷീന, ഷിജു (ഒമാൻ), ഷിനു (ദുബായ്). മരുമക്കൾ: കെ.എം. ഷാജി, ബീന, നിഷ. കെ.എം. ഏബ്രഹാം കരിങ്കുന്നം : കുഴിപാറക്കൽ കെ.എം. ഏബ്രഹാം (84,റിട്ട. ക്ലാർക്ക് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ആനീസ് ചീനിക്കുഴി കറുത്തേടത്ത് കുടുംബാംഗം മക്കൾ: റീന, റിജു, റീജ. മരുമക്കൾ: സാബു പൂതക്കരിയിൽ ഇരവിമംഗലം, ബർളി പറിക്കാടൻപതിയിൽ കരിങ്കുന്നം, തോമസ് ഇല്ലിക്കാട്ടിൽ മാറിക.
|
എറണാകുളം
മറിയംകുട്ടി മഞ്ഞപ്ര: മേരിഗിരി തിരുതനത്തിൽ പരേതനായ പൗലോയുടെ ഭാര്യ മറിയംകുട്ടി (87) അന്തരിച്ചു. സംസ്കാരം നാളെ നാലിന് മേരിഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മൂക്കന്നൂർ കൈപ്രന്പാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ലൂസി, റാണി, ഷാജി, ലീന, മാർട്ടിൻ. മരുമക്കൾ: അഗസ്റ്റിൻ, ഷിബു, ബെന്നി, ജോഫി. മാജി ഇടപ്പള്ളി: ഇടപ്പള്ളി ചുറ്റുപാടുകര കുറ്റിച്ചക്കാല റോഡ് പാറയ്ക്കൽ നസ്രാണി ഇല്ലം സെബാസ്റ്റ്യന്റെ ഭാര്യ മാജി (മാജിക്കുട്ടി സെബാസ്റ്റ്യൻ 67) അന്തരിച്ചു. സംസ്കാരം നാളെ 10 ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. റിട്ട. റെയിൽവേ മേട്രനായ പരേത മുട്ടാർ സ്രാന്പിക്കൽ കുടുംബാംഗമാണ്. അന്നം നെടുന്പാശേരി: മൂഴിക്കുളം മാളിയേക്കൽ പരേതനായ ദേവസിയുടെ ഭാര്യ അന്നം (96) അന്തരിച്ചു. സംസ്കാരം നടത്തി. തിരുത്ത പൊയ്ക്കാടൻ കുടുംബാംഗമാണ് പരേത. മക്കൾ: പരേതനായ അഗസ്റ്റിൻ, ജോണി, റപ്പായി, ആനി, ലിസി, സിസ്റ്റർ റോസ് മാളിയേക്കൽ (സെന്റ് വിൻസൻഷ്യൻ കോണ്ഗ്രിഗേഷൻ ബംഗളൂരു). മരുമക്കൾ: മാത്യൂസ് മഞ്ഞപ്ര, ആൻഡ്രൂസ് മുരിങ്ങൂർ, സെജി മങ്കുഴി, ഷൈനി അങ്കമാലി, സോഫി മൂഴിക്കുളം. ടി.വി. നടരാജൻ തൃപ്പൂണിത്തുറ: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ടയേർഡ് അസി. എൻജിനീയർ പുതിയകാവ് ഗാത്രം വീട്ടിൽ ടി.വി. നടരാജൻ (70) അന്തരിച്ചു. മൃതദേഹം ഇന്നു 10ന് എറണാകുളം മെഡിക്കൽ കോളേജിലേയ്ക്ക് പഠനാവശ്യത്തിനായി നൽകും. ഭാര്യ: ഗീത. മക്കൾ: സാധു (ബംഗളൂരു), ആര്യ (കാനറാ ബാങ്ക്, ബംഗളൂരു). മരുമക്കൾ: ശ്രീരാജ്, ഡോ. ഡിനു. കെ.പി. കൃഷ്ണൻ നെടുന്പാശേരി: നെടുവന്നൂർ കോടത്ത് വീട്ടിൽ കൃഷ്ണൻ (77) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് കപ്രശേരി എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: പദ്മിനി. മക്കൾ: ബിജു, ബിന്ദു, ബീന. മരുമക്കൾ: ദീപ്തി (അധ്യാപിക, അകവൂർ ഹൈസ്കൂൾ ശ്രീമൂലനഗരം), രവി (കേരള പോലീസ്), ദർഷക് (ബിസിനസ്). ബിജു നെടുന്പാശേരി: ചേറ്റിലപ്പള്ളി രാജന്റെ മകൻ ബിജു (51) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നിമ്മി. മകൻ: അർജുൻ. അമ്മ: പൊന്നമ്മ. നാരായണൻ പിറവം: പാന്പാക്കുട നോർത്ത് പിറമാടം മലയിൽ നാരായണൻ (അന്പി82) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് പിറവം കണ്ണീറ്റുമല പൊതുശ്മശാനത്തിൽ. ഭാര്യ: രാജമ്മ പുലവേലിത്താഴത്ത് കുടുംബാംഗം. മക്കൾ: സിന്ധു, സിനി, ഷിജു. മരുമക്കൾ: ശ്രീനിവാസൻ, ദിനേശ്, അഞ്ജു. കെ.പി. രാജൻ കോതമംഗലം: കിഴക്കേ കോതമംഗലം അയ്യങ്കാവ് കവുങ്ങംപിള്ളി ഇല്ലത്ത് കെ.പി. രാജൻ (69) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: നാരായണൻ ഇളയത് (മെക്കാനിക്കൽ എൻജിനീയർ), ഇന്ദിര, മോഹനൻ (റിട്ട. ട്രഷറി ഓഫീസർ), വിജയൻ, ഗീത, ഗിരിജ, സുധ. പദ്മാവതി ചെറായി: അയ്യന്പിള്ളി മുല്ലേഴത്ത് പരേതനായ ധർമൻ തന്ത്രിയുടെ ഭാര്യ പദ്മാവതി (80) അന്തരിച്ചു. സംസ്കാരം നടത്തി. മകൻ: സത്യപാലൻ തന്ത്രി. മരുമകൾ: സുജാത. നബീസ പെരുന്പാവൂർ: വല്ലം ചൂണ്ടി പുത്തൻപുരയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ (കൊച്ചുമ്മാനി78) അന്തരിച്ചു. കബറടക്കം ഇന്നു 10ന് കാഞ്ഞിരക്കാട് മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ജബ്ബാർ, സുഹറ, സീമ, സലീം, സലാം. മരുമക്കൾ: സുനിത, നാസർ, ആസാദ്, സീനത്ത്, ഷാനിഫ. ഡോ. മുഹമ്മദ് സാജിദ് ചെന്നൈ : ചെറ്റ് പെറ്റ് ഡോ. ഗുരുസ്വാമി റോഡ് കെ.സി. സാഗരിക ഫ്ളാറ്റ് ഫസ്റ്റ് ഫ്ളോർ ഫ്ളാറ്റ് എയിൽ മുഹമ്മദ് നസീമിന്റെ മകൻ ഡോ. മുഹമ്മദ് സാജിദ് (51) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഡോ. ഫർകുണ്ട. മക്കൾ: ഫുർഖാൻ, ഫാരിസ. വി.ജി. രാജു മരട്: മരട് പനോരമ നഗർ വിധുഭവനിൽ വി.ജി. രാജു (65) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് നെട്ടൂർ ശാന്തിവനത്തിൽ. ഭാര്യ: വനജ. മക്കൾ: രതീഷ് (ഡിജിറ്റൽ ഇലക്ട്രോണിക്സ് പള്ളിമുക്ക്), നിതീഷ് (എച്ച്ഡിഎഫ്സി ബാങ്ക് വെളിയനാട്). മരുമക്കൾ: സൗമ്യ, ആർഷ. അമ്മിണി പറവൂർ: വാണിയക്കാട് ചെത്ത്യാട്ടുകുടിയിൽ ചന്ദ്രന്റെ ഭാര്യ അമ്മിണി (85) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഷണ്മുഖൻ, മോഹനൻ, രമേശ്, ഹരിദാസ്, സുജാത, സുരേഷ്. മരുമക്കൾ: ഉഷ, ലളിത, ഷൈന, മിനി, ബാബു, മിനി. സൈനുദ്ദീൻ മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ആറ്റാന്പുറത്ത് സൈനുദ്ദീൻ (60) അന്തരിച്ചു. കബറടക്കം ഇന്നു 10ന് പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദിൽ. ഭാര്യ: റുക്കിയ. മക്കൾ: അമീർ, അഫ്ലഹ്. മരുമക്കൾ: ഹസീന, ഫർസാന. സുഹറാബി പറവൂർ: വാണിയക്കാട് കളരിപ്പറന്പിൽ അബ്ദുൽ ഹക്കീം ഭാര്യ സുഹറാബി (78) അന്തരിച്ചു. കബറടക്കം നടത്തി. എടവനക്കാട് കിഴക്കേവീട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: സുബൈർ, ഇക്ബാൽ, റസിയ, പരേതനായ മുജീബ്. മരുമക്കൾ: ഹസൻ കോയ, സക്കീന, നസീമ, പരേതയായ ഷെമി.
|
തൃശൂര്
ലൂവീസ് ചൂണ്ടൽ: മാറോക്കി പറിഞ്ചു മകൻ ലൂവീസ് (പ്രസിലെ കൊച്ചേട്ടൻ95)അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചൂണ്ടൽ സാൻതോം പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി (എരനെല്ലൂർ പുറത്തൂർ കുടുംബാംഗം). മക്കൾ: വിൻസെന്റ്, പരേതനായ ജേക്കബ്, ആഗ്നസ് (യുഎസ്എ), അന്ന. മരുമക്കൾ: മേഗി, എൽസി, ജോൺ (യുഎസ്എ), ജോസഫ്. പി.വി. പ്രഭാകരൻ ചിയ്യാരം: മുൻ പഞ്ചായത്ത് പ്രസിഡന്റും മുൻ ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തൃശൂർ കോർപ്പറേഷൻ മുൻ കൗണ്സിലറുമായ പി.വി. പ്രഭാകരൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. ഭാര്യ: വസുമതി. മക്കൾ: ജയരാജ്, ജയലക്ഷ്മി, ജയസൂര്യൻ. മരുമക്കൾ: പ്രിയ, സദാനന്ദൻ, അമൃത. മേരി പടവരാട്: മുള്ളക്കര പരേതനായ അന്തോണി ഭാര്യ മേരി ടീച്ചർ(94, റിട്ട. അധ്യാപിക, കുട്ടനെല്ലൂർ എൽഎംഎൽപി സ്കൂൾ) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് പടവരാട് സെന്റ് തോമസ് പള്ളിയിൽ. മകൾ: മെന്റി (താലൂക്ക് ആശുപത്രി, കുറ്റിപ്പുറം). മരുമകൻ: സണ്ണി തലക്കോട്ടൂർ (റിട്ട. അധ്യാപകൻ, നുസ്രത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ, ആലുവ). സെലീന കൊടകര: കടമ്പാട്ട്പറമ്പില് പരേതനായ ലോനകുഞ്ഞിയുടെ ഭാര്യ സെലീന(88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് കൊടകര സെന്റ് ജോസഫ് പള്ളിയില്. മക്കള്: കുര്യന്, സലോമി, പരേതനായ സിബി, ജെന്നി, ലക്സി, ജയന്, ഹണി, ഡേവിസ്. മരുമക്കള്: മേരി, വര്ഗീസ്, ഷീല, പോള്, ജെസ്റ്റിന്, ജോയ്. ആനി കല്ലേറ്റുംകര: തട്ടിൽ മൂർക്കനാട്ടുക്കാരൻ പരേതനായ മത്തായി ഭാര്യ ആനി(82) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിൽ. മക്കൾ: ഡേവീസ്, ഗിൽസി, മേരി. മരുമക്കൾ: സോന, ജോസ്, പരേതനായ ഡേവീസ്. രാജൻ ഗുരുവായൂർ: ഇരിങ്ങപ്പുറം തണ്ടാശ്ശേരി രാജൻ(78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതി. മക്കൾ: സൂരജ് (ദുബായ്), സുജി. മരുമക്കൾ: ഷൈനി, സന്ധ്യ. പാർവതി മുളങ്കുന്നത്തുകാവ്: കണ്ണംകുളം വഴി കോട്ടയിൽ കണ്ടൻ മകൾ പാർവതി(68) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരത്ത്. മകൾ: പ്രിയ. മരുമകൻ: സൂരജ്. ജോജു പറപ്പൂർ: ചിറ്റിലപ്പിള്ളി തെക്കേക്കര തരകൻ വറീത് മകൻ ജോജു (49) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: ലിംസി. മക്കൾ: ഹൈഡൻ, ഹെൻഡ്രട്. റോസി പഴുവിൽ: അരിന്പൂർ എടക്കളത്തൂർ പരേതനായ വർഗീസ് ഭാര്യ റോസി(82) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഡേവിസ്, റീന. മരുമകൻ: ജോയ്. പരേതയുടെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് ദാനം ചെയ്തു. കുരിയാക്കോസ് മഞ്ചേരി: പയ്യനാട് ചിറക്കൽ കുരിയാക്കോസ്(91) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പയ്യനാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ജോണി (എംഡി, ചിറക്കൽ ഗാർഡൻസ്, സെന്റ് ജോസഫ് ബാങ്കേഴ്സ്), ജോളി (ഇടപ്പിള്ളി). മരുമക്കൾ: അനിത അറയ്ക്കൽ മാറോക്കി, പയസ് നേരേവീട്ടിൽ. ജാനകി കൊടകര: വല്ലപ്പാടി കേശവ നഗർ പെരുമ്പിള്ളി പാപ്പുവിന്റെ ഭാര്യ ജാനകി(92) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കുഞ്ഞിക്കാവമ്മ കൊടകര: കൊളത്തൂര് വിളക്കത്തറ വീട്ടില് ഭാസ്കരന് നായരുടെ ഭാര്യ കുഞ്ഞിക്കാവമ്മ(87) അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പില്. മക്കള്: വേണുഗോപാലന്, ഉഷാകുമാരി. മരുമക്കള്: രജനി, അച്യുതന്. സുരേഷ് കുമാർ പുത്തൻപീടിക: വപ്പുഴ ചെറുകെയിൽ സുരേഷ് കുമാർ (63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഏഴിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ഷീല. മക്കൾ: ആതിര, ആദർശ്. മരുമകൻ: രഞ്ജിത്ത്. മെയ്ജോ പൊയ്യ: പുളിപ്പറമ്പ് കാളിയാടൻ ആന്റണി മകൻ മെയ്ജോ(41) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: നീറിക്കോട് കോയിക്കര കുടുംബാംഗം സോണി. മക്കൾ: സാം, നെയ്തൻ. സരസമ്മ കൊടുങ്ങല്ലൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാറിന്റെ മാതാവ് നാരായണമംഗലം കോഴിക്കുളങ്ങര നെടുംപറമ്പില് രാധാകൃഷ്ണന് ഭാര്യ സരസമ്മ(86) അന്തരിച്ചു. സംസ്കാരം നടത്തി. മറ്റുമക്കള്: ബിന്ദു, പ്രവീണ്കുമാര്. മരുമക്കള്: ശശി, ബിജു, ദീപ. അമ്മിണി ഏനാമാക്കൽ: കരുമത്തിൽ അമ്മിണി(72) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശങ്കരൻ (റിട്ട. ജൂണിയർ സൂപ്രണ്ട്, മുൻസിഫ് കോർട്ട്, ചാവക്കാട്). മക്കൾ: സുശീൽ, സുമേഷ്, സുബീഷ്. ദാമോദരൻ പെരുന്പടപ്പ്: റിട്ട. പോസ്റ്റൽ ഉദ്യോഗസ്ഥൻ വരിക്കാശേരി വീട്ടിൽ ദാമോദരൻ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഭാഗ്യവതി. മക്കൾ: അപ്പു, ദീപ. ഷാജു മനക്കൊടി: കിഴക്കുംപുറം ചുങ്കത്ത് ഷാജു(67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പുഷ്പ. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: മീനു, ലിജ. സെബി പടവരാട്: ചീനാൻ ബേബി മകൻ സെബി(40) അന്തരിച്ചു. സംസ്കാരം നടത്തി. അമ്മ: ലിസി. സഹോദരൻ: സെനിൻ. വള്ളി പുന്നയൂർക്കുളം: പൊൽപ്പാക്കര പരേതനായ പള്ളശേരി കുട്ടന്റെ ഭാര്യയും റിട്ട. കോടതി ജീവനക്കാരിയുമായ വള്ളി (മല്ലിക73) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രശോഭ് (ആരോഗ്യവകുപ്പ് ), ബബിത. മരുമക്കൾ: സഫ്ന, ചന്ദ്രൻ. ജെഫ്രിൻ ചാലക്കുടി: ഉഴവത്ത് പരേതനായ ആന്റണി(ജോണി) മകൻ ജെഫ്രിൻ (34) അന്തരിച്ചു. സംസ്കാരം നടത്തി.
|
പാലക്കാട്
ഗംഗാധരൻ വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് മണ്ഡകത്ത് വീട്ടിൽ ഗംഗാധരൻ(70) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: സ്നേഹലത (റിട്ട. അധ്യാപിക). മകൻ: മിഥുൻ. മരുമകൾ: അമൃത. വർഗീസ് വടക്കഞ്ചേരി: വോളിബോൾ മുൻതാരം കോരഞ്ചിറ പട്ടയംപാടം പുതുശേരി വീട്ടിൽ വർഗീസ് (സണ്ണി 64) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് എരിക്കിൻചിറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഷൈബി. മക്കൾ: ആൽബിൻ, സൂസൻ. മരുമക്കൾ: ചിഞ്ചു, ഏലിയാസ്. ഷിജു ആലത്തൂർ: തെന്നിലാപുരം വാഴാമ്പള്ളം പരേതനായ അയ്യപ്പന്റെ മകന് ഷിജു(41) അന്തരിച്ചു. അമ്മ: ചെല്ല. ഭാര്യ: സുശീല. മക്കൾ: അവന്ഷിക, ആദിഷ്. ജയപ്രകാശ് നെന്മാറ: തിരുവഴിയാട് പുത്തന്തറയില് ജയപ്രകാശന്(56) അന്തരിച്ചു. അച്ഛന്: പരേതനായ മണിപിള്ള. അമ്മ: രാജാമ്പാള്. ഭാര്യ: സരിത. മക്കള്: അമൃത, അഭിഷേക്. സഹോദരങ്ങള്: സുമതി, തുളസി, സച്ചിദാനന്ദന്, ഹരിദാസ്, പ്രമോദ്.
|
മലപ്പുറം
നഫീസ കടന്നമണ്ണ: പൂന്തോട്ടത്തില് നഫീസ (76) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് കടന്നമണ്ണ ജുമാ മസ്ജിദില്. ഭര്ത്താവ്: പരേതനായ അബ്ദുള് റസാഖ്. മക്കള്: ബഷീര്, മഹ്ബൂബ, മഹറുന്നീസ. മരുമക്കള്: മുംതാസ്, സക്കീര് ഹുസൈന്, ബാവജാന്. മുഹമ്മദ് മഞ്ചേരി : ഇരുമ്പുഴി വടക്കുംമുറിപറമ്പന് തോട്ടത്തില് മുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്: റഷീദ്, ജലീല്, ഷരീഫ്, ആബിദ, സമീറ. മരുമക്കള്: അഷ്റഫ് (പള്ളിപ്പുറം), മുജീബ് (വീമ്പൂര്), ജമീല, റിസ്വാന, ശമീമ. നാരായണൻ സ്വാമി നിലന്പൂർ: കല്ലേന്പാടം എൽഐസി റോഡിൽ കളത്തിൽ നാരായണൻ സ്വാമി (80) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് നിലന്പൂർ നഗരസഭാ വാതക ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ശരവണൻ, രാജേഷ് കുമാർ, രജനി, കൃഷ്ണകുമാർ. മരുമകൾ: മൈഥിലി. ഹഫ്സത്ത് പെരിന്തൽമണ്ണ: കക്കൂത്ത് കുമരംകുളം മഹല്ലിലെ ചപ്പങ്ങൻ ആലിക്കുട്ടിയുടെ ഭാര്യ ഹഫ്സത്ത് എന്ന കുഞ്ഞിമ്മു (52) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് കക്കൂത്ത് കുമരംകുളം മസ്ജിദിൽ. മക്കൾ :മുഹമ്മദ് അഫ്സൽ (അനസ്തേഷ്യ ടെക്നീഷൻ, മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം),ഷാഹുൽ ഹമീദ് (അക്കൗണ്ടന്റ്, എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രി, മാലാപ്പറന്പ്), മുഹമ്മദ് നിഹാൽ (ഡിഗ്രി വിദ്യാർഥി). മരുമകൾ: ഷരീഫ (അരക്കുപറന്പ്). മാതാവ്: തങ്കയത്തിൽ ജമീല (ചെറുകര). പങ്കജാക്ഷി അമ്മ ഉപ്പട: ആനക്കല്ല് പരേതനായ അതിയാര കുന്നത്ത് കൃഷ്ണൻ നായരുടെ ഭാര്യ പഴേടത്ത് പുത്തൻപുരയിൽ പങ്കജാക്ഷി അമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പ്രഭാകര മേനോൻ (റിട്ട. പ്രധാനാധ്യാപകൻ), പ്രേമലത (റിട്ട. അധ്യാപിക, കൃഷ്ണ യുപി സ്കൂൾ തച്ചിങ്ങനാടം), വസന്തകുമാരി, പരേതനായ പരമേശ്വര മേനോൻ. മരുമക്കൾ: വത്സമ്മ (റിട്ട. പ്രധാനാധ്യാപിക, എംടിഎച്ച്എസ്എസ് ചുങ്കത്തറ), ബാലസുബ്രഹ്മണ്യൻ (റിട്ട. അധ്യാപകൻ, തച്ചിങ്ങനാടം), രാധ (റിട്ട. അധ്യാപിക, എയുപിഎസ് ഞെട്ടിക്കുളം), രാധാകൃഷ്ണൻ. ജ്ഞാനസുന്ദരി മലപ്പുറം : മുണ്ടുപറന്പ് മൈത്രി നഗർ കൃഷ്ണലീലയിൽ പരേതനായ പള്ളിയിൽ കൃഷ്ണൻ നായരുടെയും പരേതയായ കരുമത്തിൽ മേലതിൽ കുന്നത്ത് ചാലിൽ ലീലാവതി അമ്മയുടെയും മകൾ ജ്ഞാനസുന്ദരി(74) അന്തരിച്ചു. സഹോദരങ്ങൾ: കെ.എം. പ്രഭാവതി, കെ.എം. ശകുന്തള, കെ.എം. ഇന്ദിര, കെ.എം. രാധാകൃഷ്ണൻ.
|
കോഴിക്കോട്
ഡോ. എസ്. പ്രേംപ്രകാശ് കോഴിക്കോട്: പ്രശസ്ത ഹോമിയോപ്പതി ഡോക്ടർ ഡോ.എസ്. പ്രേംപ്രകാശ് (61) അന്തരിച്ചു.ഹോമിയോ വകുപ്പിലെ മുന് മെഡിക്കല് ഓഫീസറാണ്. സംസ്കാരം ഇന്നു രാവിലെ പത്തിന് കാരപ്പറമ്പ് ഈസ്റ്റ്ഹില് റോഡിലെ അക്കരക്കാട്ടില് വീട്ടുവളപ്പില്. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലുള്ള അക്കരക്കാട്ടില് കുടുംബത്തിലെ അംഗമാണ്. പിതാവ്: പരേതനായ ഡോ. കെ.എസ്. പ്രകാശ്. മാതാവ്: പരേതയായ ഡോ. വിദ്യാവതി അമ്മ. ഭാര്യ: ഡോ.റീനാപ്രകാശ് (അതിരമ്പുഴ പണ്ടാരക്കളത്തില് കുടുംബാംഗം). മക്കള്: ഡോ. സീതാലക്ഷ്മി പ്രകാശ് (ഖത്തര്),ഡോ. സത്യപ്രകാശ്, ഡോ. പ്രിയലക്ഷ്മി പ്രകാശ്. മരുമക്കള്: സൈജു സദാനന്ദന് (ഖത്തര്), ഷാഷിക പ്രിയഞ്ജലി. സഹോദരന്:പരേതനായ ഡോ.എസ്. വിദ്യാപ്രകാശ് (ഡോ. വിദ്യാപ്രകാശ് ഹോമിയോപ്പതിക്). മേരി തിരുവമ്പാടി : പുന്നക്കൽ പുറ്റാനിയിൽ പി.പി. ജോർജിന്റെ ഭാര്യ മേരി (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വിളക്കാംതോട് (പുന്നക്കൽ) സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: മിനി ജോസ്, പോൾ, സിനി സജി. മരുമക്കൾ: ജോസഫ് ആനിക്കാട് (കൂരാച്ചുണ്ട്), റെനി ജോസ് വാളിപ്ലാക്കൽ (കണ്ണോത്ത്), സജി കേളംകുന്നേൽ (മംഗലാപുരം). സുരേന്ദ്രൻ ചേമഞ്ചേരി: തുവ്വക്കോട് മാവിളി മീത്തൽ സുരേന്ദ്രൻ (62) അന്തരിച്ചു. ഭാര്യ: സുനിത. മക്കൾ: സൂര്യ, അക്ഷയ് (അച്ചു). സഹോദരങ്ങൾ: സുധാകരൻ, വസന്ത, ഗീത, പ്രേമ, പരേതനായ സുഗതൻ. കൃഷ്ണൻ കുറ്റ്യാടി : വട്ടോളിയിലെ നെല്ലിയുള്ളപറമ്പത്ത് കെ.ടി. കൃഷ്ണൻ (85) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് വീട്ടുവളപ്പിൽ. കക്കട്ട് രജിസ്ട്രാർ ഓഫീസ് മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: യമുന, ഷിജിന. മരുമക്കൾ: അനിൽ കോഴിക്കോട്, ഷാജി വളയം.
|
വയനാട്
റോസ്ലി പുൽപ്പള്ളി: റിട്ട. ഹെഡ്മാസ്റ്റർ മുള്ളൻകൊല്ലി മഠത്തിൽ എം.എം. ദേവസ്യയുടെ ഭാര്യ റോസ്ലി (72) അന്തരിച്ചു. (വൈത്തിരി വടക്കേടത്ത് കുടുംബാംഗമാണ്). സംസ്കാരം ഇന്ന് 9.30 ന് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: ഡീന, ബിനോയി, ഡീലിയ. മരുമക്കൾ: ജോസഫ് ഊർപ്പംകാട്ടിൽ, ഡോ. ആതിര കളത്തുങ്കൽ, ബിജോയി എറകോന്നി (ആർക്കിടെക്ട്, മാനന്തവാടി).
|
കണ്ണൂര്
സ്റ്റാൻലി വായാട്ടുപറമ്പ്: നെല്ലംകുഴിയിൽ സ്റ്റാൻലി ജോസഫ് (62) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ: ജീന. മക്കൾ: എർവിൻ, എഡിസൺ. മരുമകൾ: അഞ്ജു. ലക്ഷ്മി മട്ടന്നൂർ: കാനാട് കരിയിൽ പീടികക്കണ്ടിയിൽ പരേതരായ പി.കെ. നാരായണൻ നായർ നാരായണി ദന്പതികളുടെ മകൾ എൻ.പി. ലക്ഷ്മി (63) അന്തരിച്ചു. സഹോദരി: പരേതയായ നളിനി (അങ്കണവാടി). രോഹിണി കൂത്തുപറമ്പ്: കണ്ടംകുന്ന് പ്രദീപാലയത്തിൽ സി.പി. രോഹിണി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കോരമ്പത്ത് രാവുണ്ണി. മക്കൾ: വിമല (തില്ലങ്കേരി), ജീവാനന്ദൻ, രജീവൻ, നിർമല (പുൽപ്പള്ളി ), പ്രതാപൻ. മരുമക്കൾ: കരുണൻ, പുഷ്പ, പ്രമീള (വെമ്പടി), പ്രകാശൻ (പുൽപ്പള്ളി), ബിന്ദു. ജാനകി ചപ്പാരപ്പടവ്: മംഗരയിലെ അതിയടത്ത് ജാനകി (62) അന്തരിച്ചു. ഭർത്താവ്: പൊടിക്കളം പറമ്പിൽ ബാലൻ. മക്കൾ: വജിത, ഗിരിജ, അനിത. മരുമക്കൾ: വാസുദേവൻ (കോയിപ്ര), ബൈജു (കാഞ്ഞിരങ്ങാട്), ജയേഷ് (ചുഴലി). മുരളി മനോഹർ പൊടിക്കുണ്ട്: മിൽമയ്ക്ക് സമീപം സൂരജ് നിവാസിൽ പി.ടി. മുരളി മനോഹർ (60) അന്തരിച്ചു. പരേതരായ കൃഷ്ണൻകൗസല്യ ദന്പതികളുടെ മകനാണ്. ഭാര്യ: ഷൈല. മക്കൾ: സൂരജ്, സാന്ദ്ര. പ്രണീത് പാപ്പിനിശേരി: കീച്ചേരി വയക്കര പാലത്തിന് സമീപത്തെ പ്രഭാതത്തിൽ ഐബി ഓഫീസർ പ്രണീത് രാമകൃഷണൻ (38) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് കീച്ചേരി സമുദായ ശ്മശാനത്തിൽ. പള്ളിക്കര വീട്ടിൽ രാമകൃഷണൻസി.വി. ലളിത ദന്പതികളുടെ മകനാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ഇഷാൻവി, ശിവാനി. ദാമോദരൻ ഇരിട്ടി : പുന്നാട് ലക്ഷ്മി നിവാസിൽ പി.വി. ദാമോദരൻ (73) അന്തരിച്ചു. ഭാര്യ: ഗൗരി. മക്കൾ: പ്രദീപൻ, പ്രസാദ് (സിപിഎം പുന്നാട് ടൗൺ ബ്രാഞ്ച് സെക്രട്ടറി), വിനോദ് (ഗൾഫ്). മരുമക്കൾ: പ്രീമ, സ്മിത (കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ, ഇരിട്ടി നഗരസഭ).
|