ചങ്ങനാശേരി : സിസ്റ്റർ ലൂയി മേരി
തിരുഹൃദയ സന്യാസിനി സമൂഹം ചങ്ങനാശേരി സെന്റ് മാത്യൂസ് പ്രോവിൻസ് എസ്എച്ച് പ്രത്യാശാ മഠാംഗമായ സിസ്റ്റർ ലൂയി മേരി കോച്ചേരി മുണ്ടകത്തിൽ(79) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 2.30ന് പാറേൽമഠം വക സെമിത്തേരിയിൽ.
എടത്വ കോച്ചേരി മുണ്ടകത്തിൽ പരേതരായ ജോസഫ് ഏലിക്കുട്ടി ദന്പതികളുടെ മകളാണ്. പരേത 55 വർഷക്കാലം ജർമനിയിൽ നഴ്സായി സേവനമനുഷ്ഠിച്ചു.
സഹോദരങ്ങൾ: സിസ്റ്റർ കനീഷ്യസ് മേരി എസ്എബിഎസ്, സിസ്റ്റർ സെറാഫിൻ മേരി (കൊല്ലം), അൽഫോൻസാമ്മ (ആലുവ), പരേതരായ അച്ചാമ്മ, വർക്കിച്ചൻ, ഔസേപ്പച്ചൻ.
ബിഷപ് മാർ ജോർജ് കോച്ചേരി, ഫാ. ദെമിയാനോസ് കോച്ചേരി എന്നിവർ പിതൃസഹോദരപുത്രരരും ഫാ. ജോസഫ് മുണ്ടകത്തിൽ സഹോദരപുത്രനുമാണ്.