കൊ​ച്ചി: വ​ൻ കു​തി​പ്പി​നി​ടെ സ​ഡ​ൻ​ബ്രേ​ക്കി​ട്ട് സ്വ​ർ​ണ​വി​ല. പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 53,440 രൂ​പ​യി​ലും ഗ്രാ​മി​ന് 6,680 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 5,530 രൂ​പ​യാ​ണ്.

ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ ഉ​യ​ർ​ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് സ്വ​ര്‍​ണ​വി​ല ഇ​ന്ന് തി​രി​ച്ചി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 17ന് ​സ്വ​ര്‍​ണ​വി​ല 55,000 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ജൂ​ലൈ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ ക​സ്റ്റം​സ് തീ​രു​വ കു​റ​ച്ച​തോ​ടെ സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ലി​യ ഇ​ടി​വ് ഉ​ണ്ടാ​യി. 4500 രൂ​പ​യോ​ള​മാ​ണ് താ​ഴ്ന്ന​ത്.

പി​ന്നീ​ട് തി​രി​ച്ചു​ക​യ​റി​യ സ്വ​ര്‍​ണ​വി​ല പ​ത്തു​ദി​വ​സ​ത്തി​നി​ടെ 2,500ല​ധി​കം രൂ​പ വ​ര്‍​ധി​ച്ചാ​ണ് വീ​ണ്ടും 53,000ന് ​മു​ക​ളി​ല്‍ എ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 2900 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് താ​ഴ്ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല ഇ​ന്ന് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 92 രൂ​പ​യും എ​ട്ടു ഗ്രാ​മി​ന് 736 രൂ​പ​യു​മാ​ണ് നി​ര​ക്ക്.