റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ 18 ബി​ജെ​പി എം​എ​ൽ​എ​മാ​രെ നി​യ​മ​സ​ഭ​യി​ൽ​നി​ന്നു സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. സ​ഭ​യി​ൽ​നി​ന്നു പു​റ​ത്തു​പോ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ർ​ഷ​ലു​ക​ൾ അ​വ​രെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രെ മാ​ർ​ഷ​ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് പു​റ​ത്താ​ക്കി​യ​തി​ലും മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​ഭ​യി​ൽ ബ​ഹ​ളം ഉ​ണ്ടാ​യ​ത്.

തു​ട​ർ​ന്നാ​ണ് സ്പീ​ക്ക​ർ ര​ബീ​ന്ദ്ര നാ​ഥ് മ​ഹ്തോ ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്.