മാ​ന​ന്ത​വാ​ടി: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പ​ട്ടി​ക വ​ര്‍​ഗ​ത്തി​ല്‍ പെ​ട്ട കു​ട്ടി​യു​ടെ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി ശൈ​ശ​വ വി​വാ​ഹം ന​ട​ത്തി​യ കേ​സി​ല്‍ വി​വാ​ഹ ദ​ല്ലാ​ളാ​യ പൊ​ഴു​ത​ന അ​ച്ചൂ​രാ​നം കാ​ടം​കോ​ട്ടി​ല്‍ വീ​ട്ടി​ല്‍ കെ.​സി സു​നി​ല്‍ കു​മാ​റി​നെ(36)​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ മാ​താ​പി​താ​ക​ൾ​ക്ക് നി​യ​മ​ത്തി​ലു​ള്ള അ​ജ്ഞ​ത മ​റ​യാ​ക്കി​യും ബ​ന്ധു​ക്ക​ള്‍​ക്ക് പ​ണം ന​ല്‍​കി സ്വാ​ധീ​നി​ച്ചും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ കോ​പ്പി​യി​ല്‍ ജ​ന​ന തീ​യ​തി തി​രു​ത്തി​യു​മാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. ഉ​ന്ന​ത ജാ​തി​യി​ലു​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ വ​ട​ക​ര പു​തി​യാ​പ്പ കു​യ്യ​ടി​യി​ല്‍ വീ​ട്ടി​ല്‍ കെ. ​സു​ജി​ത്തു(40) മാ​യാ​ണ് 2024 ജ​നു​വ​രി​യി​ൽ വി​വാ​ഹം ന​ട​ത്തി​യ​ത്.

ഇ​തി​നാ​യി സു​ജി​ത്തി​ല്‍ നി​ന്നും സു​നി​ല്‍ കു​മാ​ര്‍ ബ്രോ​ക്ക​ര്‍ ഫീ​സാ​യി കൂ​ടി​യ തു​ക കൈ​പ്പ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​യാ​ളു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.