സമാധാന ചർച്ചകൾക്കായി അജിത് ഡോവൽ മോസ്കോയിലേക്ക്
Sunday, September 8, 2024 9:19 PM IST
ന്യൂഡൽഹി : റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി നിർണായക ഇടപെടലുമായി ഇന്ത്യ. സമാധാന ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉടൻ മോസ്കോയിലേക്ക് പോകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിക്കുകയും വ്ലാദിമിർ പുടിൻ, സെലെൻസ്കി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പിന്നാലെയാണ് ഡോലവിനെ അയക്കാൻ തീരുമാനമുണ്ടായത്.
അതേസമയം സന്ദർശനത്തിന്റെ ഷെഡ്യൂൾ സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. റഷ്യ-യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് മോദിയും പുടിനും ഫോണിൽ സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സംഘർഷം അനസാനിപ്പിക്കാനും സ്ഥിരവും സമാധാനപരവുമായ പരിഹാരം കാണാൻ പ്രായോഗികവുമായ ഇടപെടലിന്റെ പ്രാധാന്യം മോദി വ്യക്തമാക്കിയെന്നും പിഎംഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.