കോ​ഴി​ക്കോ​ട്: ഇ​ര​വ​ഴി​ഞ്ഞി പു​ഴ​യി​ലും ചാ​ലി​യാ​ർ പു​ഴ​യി​ലും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ ര​ണ്ടു​ദി​വ​സം മു​ക്കം, കോ​ട​ഞ്ചേ​രി, തി​രു​വ​ന്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ പോ​ലീ​സ്.

ഇ​തി​നാ​യി മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം പോ​ലീ​സ് തേ​ടു​ന്നു. ത​യാ​റു​ള്ള​വ​ർ മേ​ൽ​പ്പ​റ​ഞ്ഞ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യു​ക​യോ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പി. ​പ്ര​മോ​ദു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം. ഫോ​ണ്‍: 9497990122.