ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത് 299 മ​ര​ണം. ഇ​തി​ല്‍ 107 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. 116 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.

ഇ​തു​വ​രെ മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 28 ആ​ണ്. ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ 86 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന് കു​ടു​ത​ൽ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യു​ള്ള തി​ര​ച്ചി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ​ത​ന്നെ 40 സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ആ​റ് സെ​ക്‌​ട​റു​ക​ളാ​ക്കി തി​രി​ച്ചാ​ണ് ഇ​വ​ർ തി​ര​ച്ചി​ലി​നു രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

മ​ണ്ണി​ൽ പു​ത​ഞ്ഞ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഡ്രോ​ണ്‍ ബേ​സ്ഡ് റ​ഡാ​ർ ഇ​ന്നു മു​ണ്ട​ക്കൈ​യി​ൽ എ​ത്തി​ക്കും. പു​ഴ​യി​ലും ദു​ര​ന്ത മേ​ഖ​ല​യി​ലെ ര​ക്ഷാ​സേ​ന​ക​ൾ തി​ര​​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ന് സ​മാ​ന്ത​ര​മാ​യി ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗി​ച്ചും തി​ര​ച്ചി​ൽ ന​ട​ത്തും.