വ​യ​നാ​ട്: ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തി. സൈ​ന്യം ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

പ​ട​വെ​ട്ടി​ക്കു​ന്നി​ല്‍ വീ​ടി​നു​ള്ളി​ല്‍ കു​ടു​ങ്ങി​കി​ട​ന്ന ര​ണ്ട് സ്ത്രീ​ക​ളെ​യും ര​ണ്ട് പു​രു​ഷ​ന്‍​മാ​രെ​യു​മാ​ണ് സൈ​ന്യം ര​ക്ഷ​പെ​ടു​ത്തി​യ​ത്. ജോ​ണി, ജോ​മോ​ള്‍, എ​ബ്ര​ഹാം, ക്രി​സ്റ്റി എ​ന്നി​വ​രാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​ന്ന​ത്. ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​തെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

ഇ​വ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. കാ​ലി​ല്‍ പ​രി​ക്കു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍​ക്ക് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ന​ല്‍​കി.

മ​റ്റ് മൂ​ന്ന് പേ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വ​രെ ഇ​വി​ടെ​നി​ന്ന് എ​യ​ർ​ലി​ഫ്റ്റ് ചെ​യ്യു​മെ​ന്ന് സൈ​ന്യം വ്യ​ക്ത​മാ​ക്കി.