ത​ല​ശേ​രി: മു​ണ്ട​ക്കൈ​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ എ​സ്റ്റേ​റ്റ് ഉ​ട​മ​ക്ക് പി​ന്നാ​ലെ ഭാ​ര്യ​യും യാ​ത്ര​യാ​യി. പി.​കെ. പാ​ർ​ഥ​ന്‍റെ ഭാ​ര്യ ന​ന്ദ (68) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കിട്ട് ത​ലശേ​രി ചേ​റ്റം​കു​ന്നി​ലെ ക​രു​ണ​സ​രോ​ജം വ​സ​തി​യി​ൽ കൊ​ണ്ടു​വ​ന്ന് ചി​റ​ക്ക​ര ക​ണ്ടി​ക്ക​ൽ നി​ദ്രാ​തീ​രം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ണ്ട​ക്കൈ ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്തു​നി​ന്ന് ന​ന്ദ​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ​ത്.

കൈ​യി​ൽ അ​ണി​ഞ്ഞ ഭ​ർ​ത്താ​വി​ന്‍റെ പേ​രു​ള്ള വി​വാ​ഹ​മോ​തി​ര​ത്തി​ൽ നി​ന്നാ​ണ് ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​ത്. സ്ഥി​രീ​ക​ര​ണ​ത്തി​നു​ശേ​ഷം രാ​ത്രി വൈ​കി​യാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ഥ​ൻ ഭാ​ര്യ ന​ന്ദ​ക്കൊ​പ്പം മു​ണ്ട​ക്കൈ​യി​ലാ​ണ് താ​മ​സം.