പാ​ല​ക്കാ​ട്: ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​രു​ന്ന അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജൂ​ൺ 29ന് ​എ​ല​പ്പു​ള്ളി നോ​മ്പി​ക്കോ​ട് ഭാ​ഗ​ത്ത് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യെ പി​ന്തു​ട​ർ​ന്ന് ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ന്ന കേ​സി​ലാണ് ര​ണ്ടു​യു​വാ​ക്ക​ൾ അറസ്റ്റിലായത്.

പാ​ല​ക്കാ​ട് വ​ട​ക്കേ​വി​ള അ​യ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി സെ​യ്താ​ലി (24), വ​ട​ക്കേ​വി​ള പ​ള്ളി മൊ​ക്ക് കൊ​ല്ലം സ്വ​ദേ​ശി അ​മീ​ർ​ഷാ (28) എ​ന്നി​വ​രെ​യാ​ണ് പാ​ല​ക്കാ​ട് ക​സ​ബ പോ​ലീ​സ് എ​റ​ണാ​കു​ളം ചെ​റാ​യ​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​ർ​ക്കു​മെ​തി​രെ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി മാ​ല പൊ​ട്ടി​ക്ക​ൽ, ക​ഞ്ചാ​വ് കേ​സ്, പി​ടി​ച്ചു​പ​റി, ബൈ​ക്ക് മോ​ഷ​ണം , പോ​ക്സോ തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ളെ​യാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും നോ​ട്ട​മി​ടു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.