പൂ​നെ: കൂ​ട്ടു​കാ​രു​ടെ കൂ​ടെ ക​ളി​ക്കു​ന്ന​തി​നി​ടെ ഗേ​റ്റ് ഇ​ടി​ഞ്ഞു ദേ​ഹ​ത്തേ​ക്ക് വീ​ണ് മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. പൂ​നെ​യി​ലെ പിം​പ്രി ചി​ഞ്ച്വാ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ഗി​രി​ജ ഷി​ന്ദേ എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ഇ​രു​മ്പ് ഗേ​റ്റ് ദേ​ഹ​ത്തേ​യ്ക്ക് മ​റി​ഞ്ഞു​വീ​ണാ​ണ് ഗി​രി​ജ മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ഗി​രി​ജ​യും മൂ​ന്ന് സു​ഹൃ​ത്തു​ക​ളും ഗേ​റ്റി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ട​ത്തി​ലെ ഒ​രു കു​ട്ടി ഗേ​റ്റ് വ​ലി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തിനി​ടെ​യാ​ണ് ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ​ത്.