കൊ​ല്ലം: പ​ള്ളി​മു​ക്കി​ല്‍ കു​തി​ര​യോ​ട് യു​വാ​ക്ക​ളു​ടെ ക്രൂ​ര​ത. ഗ​ര്‍​ഭി​ണി​യാ​യ കു​തി​ര​യെ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ തെ​ങ്ങി​ല്‍ കെ​ട്ടി​യി​ട്ട് വ​ള​ഞ്ഞി​ട്ട് ത​ല്ലി. കു​തി​ര​യു​ടെ ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റു. സം​ഭ​വ​ത്തി​ല്‍ കു​തി​ര​യു​ടെ ഉ​ട​മ ഷാ​ന​വാ​സ് ഇ​ര​വി​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

അ​യ​ത്തി​ൽ തെ​ക്കേ​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ കെ​ട്ടി​യി​രു​ന്ന കു​തി​ര​യാ​ണ് യു​വാ​ക്ക​ൾ ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച​ത്. കു​തി​ര​യു​ടെ കാ​ലു​ക​ളി​ലും ക​ണ്ണി​നു മു​ക​ളി​ലും പ​രി​ക്കു​ണ്ട്. ദേ​ഹ​മാ​കെ അ​ടി​യേ​റ്റ് നീ​രു​ണ്ട്.

കു​തി​ര​യെ മ​ർ​ദ്ദി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു. സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നും ആ​രാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഷാ​ന​വാ​സ് പ​റ​ഞ്ഞു.