അമ്മൂമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
Tuesday, September 17, 2024 12:46 AM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മൂമ്മയുടെ കൈയിലിരുന്ന ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അതിഥി തൊഴിലാളി പിടിയില്‍. കുഞ്ഞിനും കുഞ്ഞിന്റെ അമ്മൂമ്മയ്ക്കും പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴരയോടെ കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം. മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു ആക്രമണം.
മദ്യലഹരിയിലായിരുന്ന ആസാം സ്വദേശി നൂറുല്‍ ആദം (47) ആണ് പിടിയിലായത്. പിടിവലിയില്‍ കുഞ്ഞിനും പരിക്കുപറ്റി. സംഭവം കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.