ക​ന​ത്ത മ​ഴ തു​ട​രും; വ​യ​നാ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്, എ​ട്ടു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
ക​ന​ത്ത മ​ഴ തു​ട​രും; വ​യ​നാ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്, എ​ട്ടു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Wednesday, July 17, 2024 2:37 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ‌ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

അ​തി​ശ​ക്ത​മാ​യ മ​ഴ അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കും. കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് വ​ലി​യ മ​ഴ​യു​ണ്ടാ​കു​ന്ന രീ​തി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ത് മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മി​ന്ന​ൽ പ്ര​ള​യ​ങ്ങ​ളും സൃ​ഷ്ടി​ച്ചേ​ക്കാം. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​തു​വെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യം മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും സൃ​ഷ്ടി​ച്ചേ​ക്കാം. പൊ​തു​ജ​ന​ങ്ങ​ളും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

* ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റി താ​മ​സി​ക്കേ​ണ്ട​താ​ണ്. പ​ക​ൽ സ​മ​യ​ത്ത് ത​ന്നെ മാ​റി താ​മ​സി​ക്കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​വ​ണം.
* സ്ഥി​ര​മാ​യി വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​റു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ത​യാ​റാ​ക്ക​പ്പെ​ടു​ന്ന ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ​ണം.
* ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും മേ​ൽ​ക്കൂ​ര ശ​ക്ത​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. അ​പ​ക​ടാ​വ​സ്ഥ മു​ന്നി​ൽ കാ​ണു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റി താ​മ​സി​ക്ക​ണം.
* സ്വ​കാ​ര്യ - പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ/​പോ​സ്റ്റു​ക​ൾ/​ബോ​ർ​ഡു​ക​ൾ, മ​തി​ലു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്കേ​ണ്ട​തും മ​ര​ങ്ങ​ൾ കോ​തി ഒ​തു​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തേ​ണ്ട​താ​ണ്.
* വി​വി​ധ തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. മ​ത്സ
ക​ൾ സു​ര​ക്ഷി​ത​മാ​ക്കി വെ​ക്ക​ണം.
* ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല.
* മ​ഴ ശ​ക്ത​മാ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, മ​ല​യോ​ര മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ യാ​ത്ര​ക​ൾ മ​ഴ മു​ന്ന​റി​യി​പ്പ് മാ​റു​ന്ന​ത് വ​രെ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.
* ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ർ​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക​ളി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കു​ക. അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ക്കു​ന്ന റോ​ഡു​ക​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്കു​ക. അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത മു​ന്നി​ൽ കാ​ണ​ണം.
* റെ​ഡ്, ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​കൂ​റാ​യി ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ജ്ജീ​ക​രി​ക്കേ​ണ്ട​താ​ണ്. ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നാ​യി ക​ണ്ടെ​ത്തി​യ കെ​ട്ടി​ടം സം​ഭ​വി​ച്ച വി​വ​രം ബ​ന്ധ​പ്പെ​ട്ട റ​വ​ന്യൂ-​ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് മു​ൻ​കൂ​റാ​യി അ​റി​ഞ്ഞു വെ​ക്കേ​ണ്ട​തും അ​ങ്ങോ​ട്ടു​ള്ള സു​ര​ക്ഷി​ത​മാ​യ വ​ഴി മ​ന​സി​ലാ​ക്കി വ​യ്ക്കേ​ണ്ട​തു​മാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<