റാ​ഗിം​ഗ്; അ​ഞ്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
റാ​ഗിം​ഗ്; അ​ഞ്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
Wednesday, July 17, 2024 12:19 AM IST
ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ റാ​ഗ് ചെ​യ്ത അ​ഞ്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഷിം​ല ജി​ല്ല​യി​ലെ തി​യോ​ഗ് ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ജൂ​ലൈ 13ന് ​രാ​ത്രി സീ​നി​യേ​ഴ്സ്, പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ വി​ളി​ച്ച് ത​ങ്ങ​ളു​ടെ വ​സ്ത്രം ക​ഴു​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ ആ​വ​ശ്യം നി​സ​രി​ച്ച​പ്പോ​ൾ സീ​നി​യേ​ഴ്സ് മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

പി​ന്നീ​ട് വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ സം​ഭ​വം ഫോ​ണി​ൽ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളാ​ണ് സ്കൂ​ളി​ലെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യും ഹോ​സ്റ്റ​ൽ വാ​ർ​ഡ​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ഞ്ജി​ത ഷൗ​നി​ക് പ​റ​ഞ്ഞു.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<