അമ്പലപ്പുഴ സ്റ്റേഷനിൽ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം
Sunday, July 14, 2024 11:07 PM IST
ആലപ്പുഴ: പൊതുസ്ഥലത്ത് മദ്യപിച്ചതിന് അറസ്റ്റിലായ യുവാക്കളെ ജാമ്യത്തിൽ ഇറക്കാനായി സ്റ്റേഷനിൽ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റം.
അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. സിപിഎം ജില്ലാ സെക്രട്ടറി ആര്.നാസർ ഉൾപ്പടെയുള്ള സംഘമാണ് പോലീസുമായി തർക്കിച്ചത്.
സംഭവത്തിൽ പോലീസിനെ അസഭ്യം പറയൽ, സംഘം ചേർന്ന് ലഹള ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം പോലീസ് മർദിച്ചെന്ന് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു.