ന്യൂ​ഡ​ൽ​ഹി: ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ ശ​ക്തി​കാ​ന്ത ദാ​സ്.‌

1,000 രൂ​പ നോ​ട്ടു​ക​ൾ ആ​ർ​ബി​ഐ വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്ന വാ​ർ​ത്ത ഊ​ഹാ​പോ​ഹം മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ൽ അ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ദാ​സ് അ​റി​യി​ച്ചു.

ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള ക​റ​ൻ​സി പി​ൻ​വ​ലി​ച്ച​തി​നാ​ൽ സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​ച​ര​ണം ശ​രി​യ​ല്ലെ​ന്നും 500, 100 രൂ​പ​യു​ടെ ക​റ​ന്‍​സി​ക​ൾ വി​പ​ണ​യി​ൽ സു​ല​ഭ​മാ​യ​തി​നാ​ൽ നി​ല​വി​ലെ ന​ട​പ​ടി ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ്ര​സ്താ​വി​ച്ചു.

2016-ലെ ​നോ​ട്ട്നി​രോ​ധ​ത്തി​ന് ശേ​ഷ​മു​ണ്ടാ​യ ക​റ​ൻ​സി ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള താ​ൽ​ക്കാ​ലി​ക നീ​ക്ക​മാ​യി​രു​ന്നു 2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ളെ​ന്നും ഈ ​ക​റ​ൻ​സി​ക​ൾ അ​വ​യു​ടെ "ക​ട​മ' നി​ർ​വ​ഹി​ച്ച് തീ​ർ​ത്തെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.