പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ വ​ലി​യ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മ​ണ്ഡ​ല പൂ​ജ​യു​ടെ പ്ര​ധാ​ന ദി​വ​സ​ങ്ങ​ളാ​യ ഡി​സം​ബ​ർ25​നും 26നും ​വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ന്‍റെ എ​ണ്ണം കു​റ​ച്ചു. സ്‌​പോ​ട് ബു​ക്കിം​ഗ് ഒ​ഴി​വാ​ക്കി.

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്തെ​ത്തി ദീ​പാ​രാ​ധ​ന ന​ട​ക്കു​ന്ന 25ന് ​വെ​ര്‍​ച്വ​ല്‍ ക്യൂ 54,444 ​പേ​ര്‍​ക്കു മാ​ത്ര​മാ​യാ​ണ് കു​റ​ച്ച​ത്. മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 26ന് 60,000 ​പേ​ര്‍​ക്കാ​ണ് ദ​ര്‍​ശ​ന​ത്തി​ന് അ​വ​സ​രം ഉ​ള്ള​ത്.

സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ 70,000 ​ആ​യി​രു​ന്നു. 25നും 26​നും സ്‌​പോ​ട് ബു​ക്കിം​ഗ് ന​ട​ത്തി ദ​ര്‍​ശ​ന​ത്തി​ന് ക​ട​ത്തി​വി​ടി​ല്ല. 26ന് ​ഉ​ച്ച​യ്ക്ക് 12നും 12.30​യ്ക്കും മ​ധ്യേ​യാ​ണ് മ​ണ്ഡ​ല​പൂ​ജ. ര​ണ്ടു ദി​വ​സ​മാ​യി 20,000ത്തി​നു മു​ക​ളി​ലാ​ണ് സ്‌​പോ​ട് ബു​ക്കിം​ഗ്.