ശമ്പളവും പെന്‍ഷനും മുടങ്ങരുത് ; കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ അനുവദിച്ചു
Wednesday, June 26, 2024 4:38 PM IST
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിനായി കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു.
ഈ മാസം ആദ്യം 30 കോടി രൂപ കെഎസ്ആർടിസിക്ക് നല്‍കിയിരുന്നു. നിലവിൽ പ്രതിമാസം 50 കോടി രൂപയെങ്കിലും കെഎസ്ആർടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം 5717 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.