ന്യൂ​ഡ​ല്‍​ഹി: ബാ​ങ്കു​ക​ള്‍ വ​ഴി 2,000 രൂ​പ ക​റ​ന്‍​സി നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും. സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചാ​ലും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ 19 റീ​ജ​ണ​ല്‍ ഓ​ഫീ​സു​ക​ള്‍ വ​ഴി നോ​ട്ട് തു​ട​ര്‍​ന്നും മാ​റാം.

നേ​രി​ട്ട് പോ​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് പോ​സ്റ്റ്ഓ​ഫീ​സ് വ​ഴി​യും മാ​റാ​നാ​കും. നേ​ര​ത്തെ, സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​യി​രു​ന്നു നോ​ട്ടു​ക​ള്‍ മാ​റ്റാ​നു​ള്ള സ​മ​യം. പി​ന്നീ​ട് ഒ​രാ​ഴ്ച കൂ​ടി നീ​ട്ടു​ക​യാ​യി​രു​ന്നു.

12,000 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ഇ​നി തി​രി​കെ​യെ​ത്താ​നു​ള്ള​ത്. 3.43 ല​ക്ഷം കോ​ടി രൂ​പ​യു​ടെ 2,000 രൂ​പ നോ​ട്ടു​ക​ള്‍ തി​രി​കെ​യെ​ത്തി​യെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

നോ​ട്ട് നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്ന് വി​പ​ണി​യി​ല്‍ അ​തി​വേ​ഗം പ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 2,000 രൂ​പ നോ​ട്ടു​ക​ള്‍ പു​റ​ത്തി​റ​ക്കി​യ​ത്. 2018 ല്‍ 2,000 ​രൂ​പ നോ​ട്ടി​ന്‍റെ അ​ച്ച​ടി നി​ര്‍​ത്തി​യി​രു​ന്നു.