മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ രാ​സ​വ​സ്തു സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് വീ​പ്പ പൊ​ട്ടി​ത്തെ​റി​ച്ച് ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​രാ​യ ര​ണ്ട് പേ​ർ മ​രി​ച്ചു. ഭി​വ​ണ്ടി മേ​ഖ​ല‌​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ​ഴ​യ വ​സ്തു​ക്ക​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഗോ​ഡൗ​ണി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. വ്യ​വ​സാ​യ മേ​ഖ​ല‌​യി​ൽ സോ​ൾ​വ​ന്‍റ് ആ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡൈ​എ​ഥ​ലീ​ൻ ഗ്ലൈ​ക്കോ​ൾ എ​ന്ന രാ​സ​വ​സ്തു സൂ​ക്ഷി​ച്ചി​രു​ന്ന വീ​പ്പ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഉ​പേ​ക്ഷി​ച്ച സി​ഗ​ര​റ്റ് കു​റ്റി​യി​ൽ നി​ന്ന് തീ ​പ​ട​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.