ബെയ്ജിംഗ്: ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. നിയന്ത്രണങ്ങളെല്ലാം നീക്കിയ രാജ്യത്ത് ആശുപത്രികൾ കോവിഡ് രോഗികളെകൊണ്ട് നിറയുകയാണ്. ചൈനയിൽ 10 ലക്ഷം പേർ കോവിഡ് മൂലം മരിക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്.

കോവിഡിനെതിരെ സിറോ ടോളറൻസ് നയം പിന്തുടർന്നിരുന്ന ചൈന ജനരോഷം ഭയന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരാൻ തുടങ്ങിയത്.

നിലവിൽ രോഗികളെ ട്രാക്ക് ചെയ്യാനാകുന്നില്ല. കോവിഡ് ട്രാക്കിംഗ് ആപ്പ് പിൻവലിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് വരുന്ന വയോജനങ്ങൾ പൂർണമായി വാക്സിനുകൾ എടുക്കാത്തത് ആശങ്കയുയർത്തുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ മരുന്നു ക്ഷാമവും രൂക്ഷമാണ്.