നൈജീരിയയിൽ കോളറ പടരുന്നു
Friday, August 29, 2025 1:28 AM IST
ലാഗോസ്: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാരയിൽ കോളറ പടരുന്നു. എട്ടുപേർ മരിച്ചതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. 11 ഗ്രാമങ്ങളിലായി ഇരുനൂറിലധികം പേർക്കു രോഗം സ്ഥിരീകരിച്ചു.
ശുദ്ധജല ലഭ്യത കുറഞ്ഞതാണു രോഗബാധയ്ക്കു കാരണം. ഗ്രാമപ്രദേശങ്ങളിൽ ആവശ്യത്തിനു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്ലാത്തത് സ്ഥിതി വഷളാക്കുന്നു. സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതിരുന്നതു മൂലമാണ് പല മരണങ്ങളും സംഭവിച്ചത്.