ടെ​ൽ അ​വീ​വ്: യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ഇ​സ്ര​യേ​ലി​നു നേ​ർ​ക്ക് വീ​ണ്ടും മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി വെ​ടി​വ​ച്ചി​ട്ടു​വെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

ഇ​സ്ര​യേ​ലി​ലെ ആ​രോ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഹൂ​തി മി​സൈ​ൽ ത​ക​ർ​ത്ത​ത്. അ​തേ​സ​മ​യം ഇ​സ്ര​യേ​ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​മേ​രി​ക്ക വി​ന്യ​സി​ച്ചി​ട്ടു​ള്ള ഥാ​ഡ് മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന് ഹൂ​തി മി​സൈ​ലി​നെ വീ​ഴ്ത്താ​നാ​യി​ല്ല.

ഹൂ​തി മി​സൈ​ലി​നെ ത​ക​ർ​ക്കാ​ൻ ഥാ​ഡ് മി​സൈ​ൽ തൊ​ടു​ത്തു​വെ​ങ്കി​ലും ല​ക്ഷ്യം ക​ണ്ടി​ല്ലെ​ന്നാ​ണ് ഇ​സ്രേ​ലി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തേ​സ​മ​യം ത​ന്നെ ഇ​സ്ര​യേ​ലി​ന്‍റെ ആ​രോ സം​വി​ധാ​നം തൊ​ടു​ത്ത മി​സൈ​ൽ ഹൂ​തി മി​സൈ​ലി​നെ ത​ക​ർ​ക്കു​ക​യും ചെ​യ്തു.


ഞാ​യ​റാ​ഴ്ച ഹൂ​തി​ക​ൾ അ​യ​ച്ച മി​സൈ​ൽ ടെ​ൽ അ​വീ​വി​ലെ ബെ​ൻ​ഗു​രി​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം പ​തി​ച്ച​തി​നു കാ​ര​ണ​വും ഥാ​ഡ് സം​വി​ധാ​ന​ത്തി​ന്‍റെ പ​രാ​ജ​യ​മാ​യി​രു​ന്നു.

ഇ​തേ​സ​മയം, ഹൂ​തി​ക​ൾ അ​മേ​രി​ക്ക​യു​മാ​യി ഉ​ണ്ടാ​ക്കി​യ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​യി​ൽ ഇ​സ്ര​യേ​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ഇ​ന്ന​ല​ത്തെ ആ​ക്ര​മ​ണം.