ആർച്ച്ബിഷപ് ഗുജെറോത്തി പൗരസ്ത്യ സഭാകാര്യാലയത്തിന്‍റെ പുതിയ അധ്യക്ഷൻ
ആർച്ച്ബിഷപ് ഗുജെറോത്തി പൗരസ്ത്യ  സഭാകാര്യാലയത്തിന്‍റെ പുതിയ അധ്യക്ഷൻ
Tuesday, November 22, 2022 2:08 AM IST
വ​ത്തി​ക്കാ​ൻ: പൗ​ര​സ്ത്യസ​ഭ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ പു​തി​യ പ്രീ​ഫെ​ക്‌​ടാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ർ​ച്ച്ബി​ഷ​പ് ക്‌​ളൗ​ദി​യോ ഗു​ജെ​റോ​ത്തി​യെ നി​യ​മി​ച്ചു. യു​കെ​യി​ലെ അ​പ്പ​സ്തോ​ലി​ക് നു​ൺ​ഷ്യോ ആ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ര​വേ​യാ​ണ് പു​തി​യ നി​യ​മ​നം.

ഇ​റ്റ​ലി​യി​ലെ വെ​റോ​ണ​യി​ൽ ജ​നി​ച്ച അ​റു​പ​ത്തേ​ഴു​കാ​ര​നാ​യ ആ​ർ​ച്ച്ബി​ഷ​പ് ഗു​ജെ​റോ​ത്തി 1982ൽ ​വൈ​ദി​ക​നാ​യി. പൗ​ര​സ്ത്യ ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഉ​ന്ന​ത ബി​രു​ദം നേ​ടി​യി​ട്ടു​ള്ള അ​ദ്ദേ​ഹം വെ​റോ​ണ​യി​ലെ വി​വി​ധ ദൈ​വ​ശാ​സ്ത്ര പീ​ഠ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 1985 മു​ത​ൽ 1997 വ​രെ അ​ദ്ദേ​ഹം പൗ​ര​സ്ത്യ സഭാകാ​ര്യാ​ല​യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഓ​റി​യ​ന്‍റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സ​ഭാ​പി​താ​ക്ക​ന്മാ​രു​ടെ ദൈ​വ​ശാ​സ്ത്ര​വും അ​ർ​മേ​നി​യ​ൻ ഭാ​ഷ​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു.


തു​ട​ർ​ന്ന് ജോ​ർ​ജി​യ, അ​ർ​മേ​നി​യ, അ​സ​ർ​ബൈ​ജാ​ൻ, ബെ​ലാ​റ​സ്, യു​ക്രെ​യ്ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നു​ൺ​ഷ്യോ ആ​യി​രു​ന്നു. വി​ശു​ദ്ധ ജോ​ൺ​പോ​ൾ പാ​പ്പ​യാ​ണ് 2002 ൽ ​അ​ദ്ദേ​ഹ​ത്തി​ന് മെ​ത്രാ​ഭി​ഷേ​കം ന​ൽ​കി​യ​ത്. ക​ർ​ദി​നാ​ൾ ലെ​യ​നാ​ർ​ദോ സാ​ന്ദ്രി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണ് പു​തി​യ നി​യ​മ​നം.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ കൂ​ട്ടാ​യ്മ​യി​ലെ സീ​റോ​ മ​ല​ബാ​ർ, സീ​റോ ​മ​ല​ങ്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള 23 പൗ​ര​സ്ത്യസ​ഭ​ക​ളെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് റോ​മ​ൻ കൂ​രി​യ​യി​ലെ പൗ​ര​സ്ത്യ​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.