ലബനനിൽ അടിയന്തരാവസ്ഥയ്ക്കു പാർലമെന്‍റ് അംഗീകാരം
Friday, August 14, 2020 12:13 AM IST
ബെ​​​​​യ്റൂ​​​​​ട്ട്: ബെ​​​​​യ്റൂ​​​​​ട്ടി​​​​​ൽ ഉ​​ഗ്ര​​സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യ്ക്കു ലബനീസ് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി. സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​നു പി​​​​​റ്റേ​​​​​ന്ന് കാ​​​​​ബി​​​​​ന​​​​​റ്റ് യോ​​​​​ഗം ചേ​​​​​ർ​​​​​ന്ന് രാ​​​​​ജ്യ​​​​​ത്ത് ര​​​​​ണ്ടാ​​​​​ഴ്ച​​​​​ത്തെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്ക​​ണ​​​​​മെ​​​​​ങ്കി​​​​​ൽ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് അം​​​​​ഗീ​​​​​കാ​​​​​രം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്.

ഓ​​​​​ഗ​​​​​സ്റ്റ് നാ​​​​​ലി​​​​​നു ബെ​​​​​യ്റൂ​​​​​ട്ട് തു​​​​​റ​​​​​മു​​​​​ഖ​​​​ത്ത് സൂ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന മൂ​​​​​വാ​​​​​യി​​​​​രം ട​​​​​ൺ അ​​​​​മോ​​​​​ണി​​​​​യം നൈ​​​​​ട്രേ​​​​​റ്റ് പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച് 170 പേ​​​​​ർ മ​​​​​രി​​​​​ക്കു​​​​​ക​​​​​യും 6,000 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തിരുന്നു. സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്തം ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ടം രാ​​​​​ജി​​​​​വ​​​​​ച്ചു. നി​​​​​ല​​​​​വി​​​​​ൽ കാ​​​​​വ​​​​​ൽ മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യാ​​​​​ണ് ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നി​​​​​ടെ, അ​​​​​ടി​​​​​യ​​​​​ന്ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യ്ക്കു അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ൽ​​​​​കി​​​​​യ പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​നം ക്രൈ​​​​​സ്ത​​​​​വ പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ൾ ബ​​​​​ഹി​​​​​ഷ്ക​​​​​രി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.