കോ​വി​ഡ്: മ​ല​യാ​ളി ന​ഴ്സ് സൗ​ദി​യി​ൽ മ​രി​ച്ചു
Friday, May 22, 2020 1:07 AM IST
റി​യാ​ദ്: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ആ​യ മ​ല​യാ​ളി ന​ഴ്സ് റി​യാ​ദി​ൽ താ​മ​സ​സ്ഥ​ല​ത്തു മ​രി​ച്ചു. പ​ഴ​യ സ​ന​യ്യ​യി​ൽ ഒ​രു സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ സ്റ്റാ​ഫ് ന​ഴ്സ് ആ​യ കൊ​ല്ലം ചീ​ര​ങ്കാ​വ് എ​ഴു​കോ​ൺ സ്വ​ദേ​ശി ലാ​ലി തോ​മ​സ് പ​ണി​ക്ക​ർ (54) ആ​ണ് ഗു​ബേ​ര​യി​ലെ ഫ്ലാ​റ്റി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്.

ര​ണ്ടു ദി​വ​സം മു​ൻ​പ് ഇ​വ​ർ​ക്കു കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്നു ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ൾ പോ​സി​റ്റീ​വ് ആ​യി​രു​ന്നു. രാ​ത്രി​യോ​ടെ ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആം​ബു​ല​ൻ​സി​ന് അ​പേ​ക്ഷി​ച്ചു കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ആം​ബു​ല​ൻ​സ് എ​ത്തു​ന്ന​തി​നു മു​ൻ​പേ മ​ര​ണം സം​ഭ​വി​ച്ചു. ഭ​ർ​ത്താ​വ് ബാ​ബു എ​ന്ന തോ​മ​സ് മാ​ത്യു കൂ​ടെ​യു​ണ്ട്. ഏ​ക മ​ക​ൾ മ​റി​യാ​മ്മ തോ​മ​സ് നാ​ട്ടി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.