എൽട്ടൺ ജോണിന് ഫ്രഞ്ച് പുരസ്കാരം
Sunday, June 23, 2019 12:13 AM IST
പാരീസ്: ബ്രിട്ടീഷ് സംഗീതജ്ഞൻ സർ എൽട്ടൺ ജോണിന് ഫ്രാൻസിലെ പരമോന്നത ബഹുമതിയായ ലീജിയൻ ഡി ഒാണർ. എലീസി കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പുരസ്കാരം വിതരണം ചെയ്തു. സംഗീത ജീനിയസ് ആണ് എൽട്ടനെന്ന് മക്രോൺ പറഞ്ഞു. ഫ്രാൻസിനെ താൻ ഏറെ ഇഷ്ടപ്പെടുന്നതായി എൽട്ടൺ ജോൺ പറഞ്ഞു.