ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം ജൂലൈ 12ന്
Tuesday, June 17, 2025 2:33 AM IST
ജലന്ധര്‍: ജലന്ധര്‍ രൂപതയുടെ മെത്രാനായി ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേൽ ജൂലൈ 12ന് അഭിഷി ക്തനാകും. ജലന്ധര്‍ ട്രിനിറ്റി കോളജ് മൈതാനത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് അഭിഷേകകർമങ്ങൾ.
ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ മുഖ്യകാര്‍മികനും ജലന്ധര്‍ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ആഞ്ചലോ ഗ്രേഷ്യസ്, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരുമാകും.
കേരളത്തില്‍നിന്നുള്‍പ്പെടെ നിരവധി ബിഷപ്പുമാരും നിയുക്ത ബിഷപ്പിന്റെ അമ്മ ഏലിക്കുട്ടിയും കുടുംബാംഗങ്ങളും മാതൃ ഇടവകയായ ചെമ്മലമറ്റത്തുനിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.