മുതിർന്ന ഉദ്യോഗസ്ഥനെ ജവാൻ വെടിവച്ചുകൊന്നു
Monday, June 16, 2025 5:04 AM IST
ന്യൂഡൽഹി: ബിഎസ്എഫ് ക്യാന്പിനുള്ളിലുണ്ടായ കലഹത്തെത്തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെടിയേറ്റു കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ധുലിയാൻ ക്യാന്പിൽ ശനിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
ജയ്പുർ സ്വദേശിയും ഹെഡ് കോൺസ്റ്റബിളുമായ രതൻ സിംഗ് ഷെഖാവത് ആണു തലയ്ക്കു വെടിയേറ്റതിനെത്തുടർന്ന് തൽക്ഷണം മരിച്ചത്. കോൺസ്റ്റബിൾ ശിവം കുമാർ മിശ്രയെ സഹപ്രവർത്തകർ പിടികൂടി.
മുർഷിദാബാദിൽ സാമുദായിക ലഹളയ്ക്കു പിന്നാലെ ബിഎസ്എഫിന്റെ രണ്ട് ട്രൂപ്പിനെ പ്രദേശത്തു വിന്യസിച്ചിരുന്നു.