കോഴിക്കോട് വിമാനത്താവളം വികസനത്തിന് പദ്ധതി തയാറാക്കിയെന്നു കേന്ദ്രം
Thursday, October 10, 2024 1:35 AM IST
ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിന്റെ 2047 വരെയുള്ള ഘട്ടംഘട്ടമായ വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും ഇതിനുവേണ്ടി 436.5 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാനമന്ത്രാലയം.
കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നൽകിയ കത്ത് പരിശോധിച്ചാണ് വ്യോമയാന മന്ത്രാലയം മറുപടി നൽകിയത്.
റണ്‍വേയുടെ വികസനത്തിനായി 12.54 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഇതിനകം കൈമാറിയിട്ടുണ്ടെന്നും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവാദം ലഭിച്ചുകഴിഞ്ഞാൽ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു.