കാറുമായി കൂട്ടിയിടിച്ച ബസ് താഴ്ചയിലേക്ക് പതിച്ച് ഏഴു പേർ മരിച്ചു
Monday, August 5, 2024 1:30 AM IST
ഇറ്റാവ: യുപിയിൽ കാറുമായി കൂട്ടിയിടിച്ച ബസ് താഴ്ചയിലേക്കു പതിച്ച് ഏഴു പേർ മരിച്ചു. 25 പേർക്കു പരിക്കേറ്റു. ലക്നോ-ആഗ്ര എക്സ്പ്രസ്വേയിൽ ഉസ്രാഹർ മേഖലയിൽ ഞായറാഴ്ച വെളുപ്പിനായിരുന്നു അപകടം. ബസ് യാത്രക്കാരാണു മരിച്ചത്.
തെറ്റായ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ച ബസ് റോഡരികിലെ 20 മീറ്റർ താഴ്ചയിലേക്കു മറിയുകയായിരുന്നു. ഡൽഹിയിൽനിന്നു റായ്ബറേലിയിലേക്കു പോയ ബസിലുണ്ടായിരുന്ന നാലു പേരും മൂന്നു കാർ യാത്രികരുമാണു മരിച്ചത്.