ടിആർഎസ് പാർലമെന്‍റ് സമ്മേളനം ബഹിഷ്കരിച്ചു
ടിആർഎസ് പാർലമെന്‍റ്  സമ്മേളനം ബഹിഷ്കരിച്ചു
Wednesday, December 8, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം തെ​ലു​ങ്കാ​ന രാഷ്‌ട്ര സ​മി​തി (ടി​ആ​ർ​എ​സ്) ബ​ഹി​ഷ്ക​രി​ച്ചു. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ഇ​ന്ന​ലെ ക​റു​ത്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞെ​ത്തി​യ ടി​ആ​ർ​എ​സ് എം​പി​മാ​ർ ഇ​രു സ​ഭ​ക​ളി​ൽ നി​ന്നും വാ​ക്കൗ​ട്ട് ന​ട​ത്തി.

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് സ​ർ​ക്കാ​ർ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്ന് പാ​ർ​ട്ടി നേ​താ​വ് കേ​ശ​വ റാ​വു ആ​രോ​പി​ച്ചു. തെ​ലു​ങ്കാ​ന​യി​ൽ നി​ന്നു എ​ഫ്സി​ഐ നെ​ല്ല് സം​ഭ​രി​ക്ക​ണം എ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ ചെ​വി​ക്കൊ​ള്ളു​ന്നി​ല്ലെ​ന്ന് ടി​ആ​ർ​എ​സ് എം​പി ന​മ നാ​ഗേ​ശ്വ​ർ റാ​വു പ​റ​ഞ്ഞു.


ക​ർ​ഷ​ക​രി​ൽനി​ന്നു നെ​ല്ലു സം​ഭ​രി​ച്ച് കു​ടി​ശി​ക തീ​ർ​ത്തു കൊ​ടു​ക്കു​ക എ​ന്ന​തു സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നും ടി​ആ​ർ​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.