ഗോവ മുൻമുഖ്യമന്ത്രി രവി നായിക് കോൺഗ്രസ് വിട്ടു ബിജെപിയിൽ
ഗോവ മുൻമുഖ്യമന്ത്രി രവി നായിക്  കോൺഗ്രസ് വിട്ടു ബിജെപിയിൽ
Wednesday, December 8, 2021 12:41 AM IST
പ​​​നാ​​​ജി: ഗോ​വ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ര​വി നാ​യി​ക് കോ​ൺ​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.

ഇ​ദ്ദേ​ഹം എം​എ​ൽ​എ​സ്ഥാ​നം രാ​ജി​വ​ച്ചു. അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സി​നു ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു ര​വി നാ​യി​ക്കി​ന്‍​റെ രാ​ജി. ര​വി നാ​യി​ക്കി​ന്‍റെ രാ​ജി​യോ​ടെ 40 അം​ഗ ഗോ​വ നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന്‍​റെ അം​ഗ​ബ​ലം മൂ​ന്നാ​യി ചു​രു​ങ്ങി.

2017ൽ ​കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ 17 പേ​ർ വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​ൽ 13 പേ​ർ പ​ല സ​മ​യ​ത്താ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​വി നാ​യി​ക്, അ​ലെ​ക്സി​യോ റെ​ജി​നാ​ൾ​ഡോ, പ്ര​താ​പ് സിം​ഗ് റാ​ണെ എ​ന്നി​വ​രാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ.


പ്ര​താ​പ് സിം​ഗ് റാ​ണെ​യു​ടെ മ​ക​ൻ വി​ശ്വ​ജി​ത് റാ​ണെ ആ​ണു ആ​ദ്യം കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പി​ന്നീ​ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ച​ന്ദ്ര​കാ​ന്ത് കാ​വ്‌​ലേ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 10 കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പ്ര​മോ​ദ് സാ​വ​ന്ത് മ​ന്ത്രി​സ​ഭ​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ച​ന്ദ്ര​കാ​ന്ത് കാ​വ്‌​ലേ​ക്ക​ർ.

ഗോ​വ മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​മാ​യ ലൂ​സി​ഞ്ഞോ ഫെ​ലെ​റോ സെ​പ്റ്റം​ബ​റി​ൽ നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ചി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ഫെ​ലെ​റോ ബം​ഗാ​ളി​ൽ​നി​ന്നു രാ​ജ്യ​സ​ഭാം​ഗ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.