രാജ്യം രൂപപ്പെട്ടു വന്നത് ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും: ചീഫ് ജസ്റ്റീസ്
രാജ്യം രൂപപ്പെട്ടു വന്നത് ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും:  ചീഫ് ജസ്റ്റീസ്
Saturday, November 27, 2021 12:51 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം രൂ​പ​പ്പെ​ട്ടു​വ​ന്ന​ത് ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീസ് എ​ൻ.​വി. ര​മ​ണ. ഭ​ര​ണ​ഘ​ട​നാ ദി​ന​മാ​യ ഇ​ന്ന​ലെ സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ നേ​രേ സം​ഭ​വി​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ ചെ​റു​ക്കു​ക​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ അ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ശ്വാ​സ​ത്തെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന എ​ല്ലാ അ​ക്ര​മ​ങ്ങ​ളെ​യും അ​ഭി​ഭാ​ഷ​കസ​മൂ​ഹം ഒ​ന്നി​ച്ചു പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീസ് പ​റ​ഞ്ഞു.


ഭ​ര​ണ​ഘ​ട​ന​യെക്കു​റി​ച്ചും ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെക്കു റി​ച്ചും അ​ടു​ത്ത​റി​യാ​വു​ന്ന ആ​ളു​ക​ൾ എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട​തും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കേ​ണ്ട​തും അ​ഭി​ഭാ​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മാ​യാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.