അധോലോക കുറ്റവാളി സുരേഷ് പൂജാരി അറസ്റ്റിൽ
Wednesday, October 20, 2021 12:09 AM IST
മും​​ബൈ: മും​​ബൈ​​യി​​ലും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും നി​​ര​​വ​​ധി കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ പ്ര​​തി​​യാ​​യ സു​​രേ​​ഷ് പൂ​​ജാ​​രി ഫി​​ലി​​പ്പീ​​ൻ​​സി​​ൽ പി​​ടി​​യി​​ലാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഇ​​യാ​​ളെ മും​​ബൈ​​യി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​രം​​ഭി​​ച്ചെ​​ന്ന് താ​​നെ പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

പൂ​​ജാ​​രി​​ക്കെ​​തി​​രെ താ​​നെ​​യി​​ൽ 23 പി​​ടി​​ച്ചു​​പ​​റി കേ​​സു​​ക​​ളാ​​ണു​​ള്ള​​ത്.​​ഇ​​യാ​​ൾ​​ക്കെ​​തി​​രെ താ​​നെ പോ​​ലീ​​സ് ലു​​ക്ക്ഔ​​ട്ട് നോ​​ട്ടീ​​സും ഇ​​ന്‍റ​​ർ​​പോ​​ൾ റെ​​ഡ്കോ​​ർ​​ണ​​ർ നോ​​ട്ടീ​​സും പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. അ​​തേ​​സ​​മ​​യം, സു​​രേ​​ഷ് പൂ​​ജാ​​രി അ​​റ​​സ്റ്റി​​ലാ​​യ​​തി​​നെ​​ക്കു​​റി​​ച്ച് മും​​ബൈ പോ​​ലീ​​സ് പ്ര​​തി​​ക​​രി​​ച്ചി​​ല്ല.


അ​​ധോ​​ലോ​​ക കു​​റ്റ​​വാ​​ളി ര​​വി പൂ​​ജാ​​രി​​യു​​ടെ അ​​ടു​​ത്ത ബ​​ന്ധു​​വാ​​യ സു​​രേ​​ഷ് ബാ​​സ​​പ്പ പൂ​​ജാ​​രി ഫി​​ലി​​പ്പീ​​ൻ​​സി​​ലെ പാ​​രാ​​നാ​​ഖ് ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്നാ​​ണു പി​​ടി​​യി​​ലാ​​യ​​തെ​​ന്നു മ​​നി​​ല ബു​​ള്ള​​റ്റി​​ൻ എ​​ന്ന പ​​ത്ര​​ത്തി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ലാ​​ണു റി​​പ്പോ​​ർ​​ട്ട് വ​​ന്ന​​ത്. 2007ൽ ​​ര​​വി പൂ​​ജാ​​രി​​യു​​മാ​​യി പി​​രി​​ഞ്ഞ സു​​രേ​​ഷ് പൂ​​ജാ​​രി വി​​ദേ​​ശ​​ത്തേ​​ക്കു മു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.