എസ്പിബിക്ക് ബഹുമതികളോടെ വിട
Sunday, September 27, 2020 12:16 AM IST
ചെന്നൈ: അന്തരിച്ച പ്രമുഖ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം ആയിരങ്ങളെ സാക്ഷിനിർത്തി തിരുവള്ളൂർ താമരപ്പാക്കത്ത് എസ്പിബിയുടെ ഫാം ഹൗസിൽ സംസ്കരിച്ചു.
ഫാം ഹൗസിനുമുന്നിൽ താത്കാലികമായി നിർമിച്ച പന്തലിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. 150 പേരെ മാത്രമേ അനുവദിക്കൂ എന്ന് പോലീസ് പറഞ്ഞിരുന്നുവെങ്കിലും തിരക്കു നിയന്ത്രിക്കാൻ അഞ്ഞൂറിലധികം പോലീസുകാർ വിഷമിച്ചു.
എസ്പിബിയുടെ മകൻ എസ്.പി. ചരൺ അന്തിമശുശ്രൂഷകൾക്കു നേതൃത്വം നല്കി. വെള്ളമുണ്ടുടുപ്പിച്ച് ധരി മുഖത്തു കണ്ണട വച്ച്, നെറ്റിയിൽ ഭസ്മം ചാർത്തി ഒരുക്കിയ മൃതദേഹം കുഴിയിലേക്ക് ഇറക്കിവച്ചപ്പോൾ പലരും വാവിട്ടു കരഞ്ഞു. സംവിധായകൻ ഭാരതിരാജ, നടൻ വിജയ്, മന്ത്രി മഫോയി പാണ്ഡ്യരാജൻ തുടങ്ങിയവർ സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്തു.