മരട്: മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​തെ സുപ്രീംകോ​ട​തി
മരട്: മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​തെ സുപ്രീംകോ​ട​തി
Tuesday, September 24, 2019 1:01 AM IST
ന്യൂഡൽഹി: മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ൽ എ​ന്തെ​ങ്കി​ലും വീ​ഴ്ച​യു​ണ്ടെ​ങ്കി​ൽ അ​തി​ൽ മാ​പ്പ് അ​പേ​ക്ഷി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​തു പ​രി​ഗ​ണി​ച്ചി​ല്ല. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​തി​നു ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ, ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും വി​ശ​ദ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് രാ​വി​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും വൈ​കു​ന്നേ​രം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലും കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നു കോ​ട​തി​യി​ൽനി​ന്നു പു​റ​ത്തെ​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് പ​റ​ഞ്ഞു. സു​പ്രീംകോ​ട​തി​യു​ടെ വി​ധി വ​ര​ട്ടെ, അ​തി​നു ശേ​ഷ​മേ പ്ര​തി​ക​രി​ക്കൂ.


സു​പ്രീംകോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പാ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ മാപ്പ​പേ​ക്ഷി​ച്ചു സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ ചീ​ഫ് സെ​ക്ര​ട്ട​റി, കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്കി ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തു തി​രി​ച്ച​ടി​യാ​കു​മെ​ന്നു നി​യ​മ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​വി​ലെത​ന്നെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നുശേ​ഷം കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.