മാര്‍ പവ്വത്തില്‍ അനുസ്മരണം ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍
മാര്‍ പവ്വത്തില്‍ അനുസ്മരണം ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍
Friday, March 24, 2023 1:06 AM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത​യു​ടെ മു​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത കാ​ലം ചെ​യ്ത ആ​ര്‍ച്ചു​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ഏ​ഴാം ച​ര​മ​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 9.30 ന് ​ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യും തു​ട​ര്‍ന്ന് ക​ബ​റി​ട​ത്തി​ൽ ഒ​പ്പീ​സും പ്രാ​ര്‍ഥ​ന​ക​ളും ന​ട​ത്തും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം കാ​ര്‍മ്മി​ക​ത്വം വ​ഹി​ക്കും.

പാ​രീ​ഷ് ഹാ​ളി​ല്‍ ചേ​രു​ന്ന അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ല്‍ മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ ത​ല​വ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


വി​വി​ധ സ​ഭ​ക​ളി​ലെ ബി​ഷ​പ്പു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​മു​ദാ​യ​നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ഉ​ച്ച​യ്ക്ക് സ്‌​നേ​ഹ​വി​രു​ന്നോ​ടെ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.