റെജി ജോസഫിന് സംസ്ഥാന പത്രപ്രവര്‍ത്തക അവാര്‍ഡ്
റെജി ജോസഫിന് സംസ്ഥാന പത്രപ്രവര്‍ത്തക അവാര്‍ഡ്
Saturday, December 10, 2022 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക​​​സ​​​നോ​​​ന്മുഖ റി​​​പ്പോ​​​ര്‍ട്ടിം​​​ഗി​​​നു​​​ള്ള 2020ലെ ​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ക അ​​​വാ​​​ര്‍ഡി​​​ന് ദീ​​​പി​​​ക സ്‌​​​പെ​​​ഷ​​​ല്‍ ക​​​റ​​​സ്‌​​​പോ​​​ണ്ട​​​ന്‍റ് റെ​​​ജി ജോ​​​സ​​​ഫ് അ​​​ര്‍ഹ​​​നാ​​​യി. 25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും ഉ​​​ള്‍പ്പെ​​​ടു​​​ന്ന അ​​​വാ​​​ര്‍ഡ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ​​​മ്മാ​​​നി​​​ക്കും.

ദീ​​​പി​​​ക​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ‘കോ​​​വി​​​ഡ് അ​​​തി​​​ജീ​​​വ​​​നം കേ​​​ര​​​ള മോ​​​ഡ​​​ല്‍’ എ​​​ന്ന ലേ​​​ഖ​​​നപ​​​ര​​​മ്പ​​​ര​​​യ്ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​ന്‍റെ മാ​​​ധ്യ​​​മ അ​​​വാ​​​ര്‍ഡ് നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് റെ​​​ജിക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

നൗ​​​ഫ​​​ല്‍ കെ. (​​​മാ​​​ധ്യ​​​മം, ജ​​​ന​​​റ​​​ല്‍ റി​​​പ്പോ​​​ര്‍ട്ടിം​​​ഗ്), എ​​​ന്‍.​​​ആ​​​ര്‍. സു​​​ധ​​​ര്‍മ്മ​​​ദാ​​​സ് ( കേ​​​ര​​​ള കൗ​​​മു​​​ദി, ഫോ​​​ട്ടോ​​​ഗ്ര​​​ഫി), ടി.​​​കെ. സു​​​ജി​​​ത്ത് (കേ​​​ര​​​ള കൗ​​​മു​​​ദി, കാ​​​ര്‍ട്ടൂ​​​ണ്‍), ബി.​​​എ​​​സ്. അ​​​നൂ​​​പ് (ടി​​​വി റി​​​പ്പോ​​​ര്‍ട്ട്, ഏ​​​ഷ്യാ​​​നെ​​​റ്റ്), അ​​​ജി​​​ത്കു​​​മാ​​​ര്‍ എ​​​സ്. (സാ​​​മൂ​​​ഹ്യ ശ​​​ക്തീ​​​ക​​​ര​​​ണ റി​​​പ്പോ​​​ര്‍ട്ടിം​​​ഗ്, ഏ​​​ഷ്യാ​​​നെ​​​റ്റ്), ഗോ​​​പീകൃ​​​ഷ്ണ​​​ന്‍ (ടി​​​വി അ​​​ഭി​​​മു​​​ഖം, 24 ന്യൂ​​​സ്), ബെ​​​ന്നി ജേ​​​ക്ക​​​ബ് ( ടി​​​വി ന്യൂ​​​സ് എ​​​ഡി​​​റ്റിം​​​ഗ്, മ​​​നോ​​​ര​​​മ ന്യൂ​​​സ്), എം. ​​​ദീ​​​പു ( കാ​​​മ​​​റ​​​മാ​​​ന്‍, ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സ്), ഫി​​​ജി തോ​​​മ​​​സ് (ന്യൂ​​​സ് റീ​​​ഡ​​​ര്‍, മ​​​നോ​​​ര​​​മ ന്യൂ​​​സ്) എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണ് ഇ​​​ത​​​ര അ​​​വാ​​​ര്‍ഡു​​​ക​​​ള്‍. പി.​​​വി. സു​​​ജി​​​ത്ത് (ദേ​​​ശാ​​​ഭി​​​മാ​​​നി), റി​​​യാ ബേ​​​ബി (മാ​​​തൃ​​​ഭൂ​​​മി ന്യൂ​​​സ്), വി.​​​വി. വി​​​നോ​​​ദ് കു​​​മാ​​​ര്‍ (മ​​​നോ​​​ര​​​മ ന്യൂ​​​സ്) എ​​​ന്നി​​​വ​​​ര്‍ ജ്യൂ​​​റി​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​രാ​​​മ​​​ര്‍ശ​​​ന​​​ത്തി​​​നും അ​​​ര്‍ഹ​​​രാ​​​യി. റെ​​​ജി ജോ​​​സ​​​ഫി​​​ന് ല​​​ഭി​​​ക്കു​​​ന്ന 92-മ​​​ത് പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​മാ​​​ണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.