മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും
മകളെ പീഡിപ്പിച്ച പിതാവിന്  107 വർഷം കഠിന തടവും  നാലു ലക്ഷം രൂപ പിഴയും
Tuesday, November 29, 2022 1:50 AM IST
പ​ത്ത​നം​തി​ട്ട: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ ശാ​രീ​രി​ക, ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പി​താ​വി​ന് 107 വ​ർ​ഷം ക​ഠി​ന ത​ട​വി​നും നാ​ലു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു.

പി​ഴ ഒ​ടു​ക്കാ​തി​രു​ന്നാ​ൽ അ​ഞ്ചു വ​ർ​ഷം അ​ധി​ക ത​ട​വി​നും പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ ശി​ക്ഷ വി​ധി​ച്ചു. കു​മ്പ​ഴ സ്വ​ദേ​ശി​യാ​യ 45 വ​യ​സു​കാ​ര​നാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്.

40 ശ​ത​മാ​നം മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ൺ​കു​ട്ടി പി​താ​വി​നോ​ടൊ​പ്പം താ​മ​സി​ച്ചു​വ​ര​വേ​യാ​ണ് അ​തി​ക്രൂ​ര​മാ​യി രീ​തി​യി​ൽ പെ​രു​മാ​റി​യ​ത്. സം​ര​ക്ഷ​ണ​ച്ചു​മ​ത​ല​യു​ള്ള​യാ​ൾ സ്വ​ന്തം മ​ക​ളോ​ട് ക്രൂ​ര​മാ​യ പെ​രു​മാ​റി​യ കേ​സെ​ന്ന നി​ല​യി​ൽ പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ഏ​റെ​ക്കു​റെ അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​ട്ടു​ള്ള​ത്.


ഐ​പി​സി, പോ​ക്സോ ആ​ക്ട്, ജു​വൈ​ന​ൽ ജ​സ്റ്റീ​സ് ആ​ക്ടി​ലെ വ​കു​പ്പു​ക​ളും ഉ​പ​വ​കു​പ്പു​ക​ളും ചേ​ർ​ത്ത് പ്ര​തി​ക്ക് 107 വ​ർ​ഷം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ചു​വെ​ങ്കി​ലും ചി​ല വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ത​നു​സ​രി​ച്ച് 67 വ​ർ​ഷം ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. പി​ഴ​ത്തു​ക പെ​ൺ​കു​ട്ടി​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ഇ​ന​ത്തി​ൽ ന​ൽ​കു​ന്ന​തി​നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.