കോട്ടയം: രാഷ്ട്രദീപിക സായ്ഹ്ന ദിനപത്രത്തിന്റെ 30-ാം വാര്‍ഷികാഘോഷം ഇന്ന് കോട്ടയത്ത് നടക്കും. വൈകുന്നേരം ആറിന് കോടിമത വിന്‍സര്‍ കാസില്‍ ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി വി.എന്‍.വാസവന് ഉദ്ഘാടനം ചെയ്യും. ജോസ് കെ.മാണി എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, ചലച്ചിത്രതാരം കലാഭവന്‍ പ്രജോദ് എന്നിവര്‍ പ്രസംഗിക്കും. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍ സ്വാഗതവും ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് കെ.സി. തോമസ് കൃതജ്ഞതയും പറയും.
വിവിധ മേഖലകളില്‍ വിജയം കൈവരിച്ച ഇടിമണ്ണിക്കല്‍ ജ്വല്ലറി മാനേജിംഗ് പാര്‍ട്ണര്‍ ഷാജി തോമസ്, സാജ്കോ എന്‍ജിനീയറിംഗ് വര്‍ക്സ് പ്രൊപ്രൈറ്റര്‍ സാജന് സി ആന്‍ഡ്രൂസ്, ഓവര്‍സീസ് ഐ എഡ്യുക്കേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സിഇഒ അഘിലേഷ് എസ്. പിള്ള, പ്ലാന്റര്‍ ജോഷ് ജോസഫ് മണ്ണിപ്പറമ്പില്‍, എല്‍ബാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.എസ്. കുര്യാച്ചന്, വല്ലഭശേരി റിസേര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. ബിനോയി വല്ലഭശേരി, ക്രിസ്തുരാജ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.സി. സിറിയക്, അധ്യാപിക മിനി എം. മാത്യു, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രി ഓര്‍ത്തോപീഡിക് സര്ജന് ഡോ.ജിജോ ജോസ്, റാന്നി അത്തിക്കയം ജെ.ജെ ഗാര്‍ഡന്‍സ് പ്രൊപ്രൈറ്റര്‍ ജോസഫ് കരിക്കുന്നേല്‍ എന്നിവര്‍ക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ മന്ത്രി സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.