ക​ള​ങ്കി​തരു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ടു​കെ​ട്ടു​ണ്ടാ​യാ​ൽ ന​ട​പ​ടി​: മു​ഖ്യ​മ​ന്ത്രി
ക​ള​ങ്കി​തരു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ടു​കെ​ട്ടു​ണ്ടാ​യാ​ൽ ന​ട​പ​ടി​: മു​ഖ്യ​മ​ന്ത്രി
Sunday, October 2, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ള​​​ങ്കി​​​ത വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ളു​​​മാ​​​യി പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​തി​​​രു ക​​​വി​​​ഞ്ഞ കൂ​​​ട്ടു​​​കെ​​​ട്ടു​​​ണ്ടാ​​​യാ​​​ൽ മു​​​ഖം നോ​​​ക്കാ​​​തെ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്.

വി​​​വാ​​​ദവ്യ​​​വ​​​സാ​​​യി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​രി​​​ധിവി​​​ട്ട ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ന്ന​​​താ​​​യ വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ടു​​​ത്ത മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യ​​​ത്. മ​​​ണ​​​ൽ, മ​​​ണ്ണ് മാ​​​ഫി​​​യ​​​യു​​​മാ​​​യി ചി​​​ല പോ​​​ലീ​​​സു​​​കാ​​​ർ വ​​​ഴി​​​വി​​​ട്ട ബ​​​ന്ധം സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് സേ​​​ന​​​യ്ക്കു ചീ​​​ത്ത​​​പ്പേ​​​രു​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ട് .

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കു​​​ന്ന എ​​​ല്ലാ പ​​​രാ​​​തി​​​ക​​​ൾ​​​ക്കും ര​​​സീ​​​ത് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു. പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ന​​​ൽ​​​കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ​​​ക്കു ര​​​സീ​​​ത് ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്ന പ​​​രാ​​​തി വ്യാ​​​പ​​​ക​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.


എ​​​സ്പി​​​മാ​​​ർ ഇ​​​ട​​​യ്ക്കി​​​ടെ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​ണം. പോ​​​ലീ​​​സു​​​കാ​​​രോ​​​ട് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്ത​​​ണം. തൊ​​​ഴി​​​ൽ​​​പ​​​ര​​​മോ അ​​​ല്ലാ​​​ത്ത​​​തോ ആ​​​യ മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ്ദ​​​മു​​​ള്ള പോ​​​ലീ​​​സു​​​കാ​​​രെ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ന് വി​​​ധേ​​​യ​​​മാ​​​ക്ക​​​ണം.

സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ സീ​​​റോ ടോ​​​ള​​​റ​​​ൻ​​​സ് ആ​​​ണ് ന​​​യം. സം​​​ഘ​​​ടി​​​ത കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​ൻ ക​​​ർ​​​ക്ക​​​ശന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ​​എ​​​എ​​​സ്പി​​​മാ​​​ർ മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.