മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന കേ​സ്: പി.​സി. ജോ​ർ​ജി​നെ ചോ​ദ്യം​ചെ​യ്യും
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ  ഗൂ​ഢാ​ലോ​ച​ന കേ​സ്:  പി.​സി. ജോ​ർ​ജി​നെ ചോ​ദ്യം​ചെ​യ്യും
Thursday, June 30, 2022 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രേ ന​​​യ​​​ത​​​ന്ത്ര ചാ​​​ന​​​ൽ വ​​​ഴി​​​യു​​​ള്ള സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ടു​​​ത്ത ഗൂ​​​ഢാ​​​ലോ​​​ച​​​ന കേ​​​സി​​​ൽ മു​​​ൻ എം​​​എ​​​ൽ​​​എ പി.​​​സി. ജോ​​​ർ​​​ജി​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്യും.

ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം നോ​​​ട്ടീ​​​സ് ന​​​ൽ​​​കും. ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി സം​​​സ്ഥാ​​​ന​​​ത്തു ക​​​ലാ​​​പം സൃ​​​ഷ്ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കെ.​​​ടി. ജ​​​ലീ​​​ൽ എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.


ക്രൈം ​​​ന​​​ന്ദ​​​കു​​​മാ​​​ർ, സ്വ​​​പ്ന സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്ന് ഗൂ​​​ഢാ​​​ലോ​​​ച​​​ന പി.​​​സി. ജോ​​​ർ​​​ജ് ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.