വൈ​ദ്യു​തിപോ​സ്റ്റ് വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നു ദാ​രു​ണാ​ന്ത്യം
വൈ​ദ്യു​തിപോ​സ്റ്റ്  വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നു  ദാ​രു​ണാ​ന്ത്യം
Friday, June 24, 2022 1:06 AM IST
കോ​​​ഴി​​​ക്കോ​​​ട്: ന​​​ടു​​​വ​​​ട്ട​​​ത്തു വൈ​​​ദ്യു​​​തി പോ​​​സ്റ്റ് വീ​​​ണ് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ന്‍ മ​​​രി​​​ച്ചു. ബേ​​​പ്പൂ​​​ര്‍ മ​​​ഞ്ച​​​ക്ക​​​ല്‍ അ​​​ര്‍​ജു​​​ന്‍ (22) ആ​​​ണു മ​​​രി​​​ച്ച​​​ത്. കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​ർ പോ​​​സ്റ്റ് മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​തു​​​വ​​​ഴി വ​​​ന്ന ബൈ​​​ക്കി​​​ന്‍റെ പി​​​ന്നി​​​ലി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ർ​​​ജു​​​ൻ.
സു​​​ഹൃ​​​ത്ത് ബി​​​സി റോ​​​ഡി​​​ലെ അ​​​ര്‍​ജു​​​നൊ​​​പ്പം മീ​​​ഞ്ച​​​ന്ത​​​യി​​​ൽ​​നി​​ന്നു ബേ​​​പ്പൂ​​​രി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​രി​​​ച്ച അ​​​ര്‍​ജു​​​ന്‍.

ഇ​​​ലക്‌ട്രിക് പോ​​​സ്റ്റ് മാ​​​റ്റു​​​ന്ന​​​വ​​​ര്‍ വാ​​​ഹ​​​നം നി​​​ര്‍​ത്താ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നി​​​ല്ല. ബൈ​​​ക്ക് ക​​​ട​​​ന്നു​​​പോ​​​ക​​​വെ പോ​​​സ്റ്റ് തെ​​​ന്നി​​​മാ​​​റി ബൈ​​​ക്കി​​​ലേ​​​ക്കു പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്‍​ഭാ​​​ഗ​​​ത്തി​​​രു​​​ന്ന അ​​​ര്‍​ജു​​​ന്‍റെ നെ​​​ഞ്ചി​​​ന്‍റെ ഭാ​​​ഗ​​​ത്താ​​ണു പോ​​​സ്റ്റ് വീ​​​ണ​​​ത്. സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ ഇ​​​ദ്ദേ​​​ഹം മ​​​രി​​​ച്ചു.


ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന അ​​​ര്‍​ജു​​​ന്‍റെ കൈ​​​ക്കു പ​​​രിക്കേ​​​റ്റു. കോ​​​ൺ​​​ക്രീറ്റ് ജോ​​​ലി​​​ക്കു​​​ പോ​​​യി​​​രു​​​ന്ന അ​​​ര്‍​ജു​​ൻ സി​​​നി​​​മ​​​യി​​​ല്‍ ലൈ​​​റ്റിം​​​ഗ് ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​ണു ദു​​​ര​​​ന്തം. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും.

ക​​​രാ​​​റു​​​കാ​​​ര​​​നെ​​​തി​​​രേ ബേ​​​പ്പൂ​​​ർ പോ​​​ലീ​​​സ്കു​​​റ്റ​​​ക​​​ര​​​മാ​​​യ ന​​​ര​​​ഹ​​​ത്യ​​ക്കു​ കേ​​​സെ​​ടു​​ത്തു.
പ​​​പ്പ​​​ട​​നി​​​ര്‍​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ബാ​​​ബു​​​വാ​​ണു പി​​​താ​​​വ്. അ​​​മ്മ: അ​​​നി​​​ത. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ : അ​​​ഞ്ജു, ആ​​​തി​​​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.