കു​വൈ​റ്റ് മ​നു​ഷ്യ​ക്ക​ട​ത്ത്: മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്
Friday, June 24, 2022 1:03 AM IST
കൊ​​​ച്ചി: കു​​​വൈ​​​റ്റ് മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി മ​​​ജീ​​​ദി​​​നാ​​​യി ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി. കേ​​​സെ​​​ടു​​​ത്ത് മൂ​​​ന്നു മാ​​​സ​​​മാ​​​യി​​​ട്ടും മ​​​ജീ​​​ദ് എ​​​വി​​​ടെ​​​യാ​​​ണെ​​ന്നു ക​​​ണ്ടെ​​​ത്താ​​​ന്‍പോ​​​ലും പോ​​​ലീ​​​സി​​​നാ​​​യി​​​ട്ടി​​​ല്ല.

കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യ പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി അ​​​ജു​​​മോ​​​നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റ് ​ചെ​​​യ്തി​​​രു​​​ന്നു. ഇ​​​യാ​​​ള്‍ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ഷേ​​​ണാ​​​യീ​​​സ് ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​ത്തെ ഫ്‌​​​ളാ​​​റ്റി​​​ലെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി.


ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍ കേ​​​സി​​​ല്‍ ഇ​​​ട​​​പെ​​​ട്ടി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ സ്ത്രീ​​​ക​​​ളെ മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​റി​​​യാ​​​നാ​​​യി പ്ര​​​തി​​​ക​​​ൾ മു​​​ഖാ​​​ന്തി​​​രം വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​യ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.