വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ പ​വി​ത്ര​ത സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി
Tuesday, January 25, 2022 2:06 AM IST
കൊ​ച്ചി: ക്രൈസ്തവ വി​ശ്വാ​സ​ങ്ങ​ള്‍​ക്കും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ക്കു​മെ​തി​രാ​യ നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ളി​ലൂ​ടെ വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ പ​വി​ത്ര​ത ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്ന് കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് ഡോ. ​പോ​ള്‍ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​സി​ബി​സി പ്രോ​ലൈ​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളു​ടെ വി​ശ്വാ​സ​പ​ര​വും ധാ​ര്‍​മി​ക​വു​മാ​യ കാ​ര്യ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ലും ആ​ധു​നി​ക മാ​ധ്യ​മ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് അ​ഭി​ല​ഷ​ണീ​യ​മ​ല്ലെന്നും ബിഷപ് പറഞ്ഞു.പ്രോ​ലൈ​ഫ് ദി​നാ​ച​ര​ണം മാ​ര്‍​ച്ച് 25 നു ​കൊ​ല്ല​ത്ത് ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ചൂ​രേ​പ​റ​മ്പി​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​പോ​ള്‍​സ​ന്‍ സി​മേ​ത്തി, ഡ​യ​റ​ക്ട​ര്‍ ഫാ. ​ക്ലീ​റ്റ​സ് വ​ര്‍​ഗീ​സ്, ജ​ന. സെ​ക്ര​ട്ട​റി ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ന്‍, ട്ര​ഷ​റ​ര്‍ ടോ​മി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.