രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്‍റ്
Wednesday, December 1, 2021 1:14 AM IST
ത​മി​ഴ്‌​നാ​ട്ടി​ലെ, ശ്രീ​പെ​രു​മ്പ​ത്തൂ​രി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന്‍ ഓ​ഫ് നാ​ഷ​ണ​ല്‍ ഇം​പോ​ര്‍ട്ട​ന്‍സ് പ​ദ​വി​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യൂ​ത്ത് ഡെ​വ​ല​പ്‌​മെ​ന്‍റ് (RGNIYD). 1993 ല്‍ ​ആ​രം​ഭി​ച്ച ഈ ​സ്ഥാ​പ​നം കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ മി​നി​സ്ട്രി ഓ​ഫ് യൂ​ത്ത് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് സ്‌​പോ​ര്‍ട്‌​സി​ന്‍റെ കീ​ഴി​ലാ​ണ്.

RGNIYD യു​ടെ ല​ക്ഷ്യ​വും സെ​ന്‍റ​റു​ക​ളും

RGNIYD പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കു​ന്ന​ത് യു​വ​ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക്കാ​വ​ശ്യ​മാ​യ വി​വി​ധ പ​ഠ​ന പ​ദ്ധ​തി​ക​ളും ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ക എ​ന്ന​താ​ണ്. യു​വ​ജ​ന ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ ന​ട​ത്തു​ന്ന വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ കോ -ഒാ​ർ​ഡി​നേ​ഷ​നും RGNIYD ക്കാ​ണ്. ശ്രീ​പെ​രു​മ്പ​ത്തൂ​രി​നു പു​റ​മെ ര​ണ്ടു റീ​ജ​ണ​ൽ സെ​ന്‍റ​റു​ക​ൾ കൂ​ടി രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യൂ​ത്ത് ഡെ​വ​ല​പ്‌​മെ​ന്‍റി​നു​ണ്ട്. പ​ശ്ചി​മ ബം​ഗാ​ളി​ലെ ചാ​ന്ദി​ഗ്രാ​മി​ലാ​ണ് ഒ​രു സെ​ന്‍റ​ർ മ​റ്റൊ​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ര്‍ത്ത് ഈ​സ്റ്റേ​ണ്‍ റീ​ജ​ണ​ല്‍ സെ​ന്‍റ​റും. ഈ ​ര​ണ്ടു സെ​ന്‍റു​ക​ളി​ലും സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് പ​രി​ശീ​ല​ന പ്രോ​ഗ്രാ​മു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. അ​ക്കാ​ഡ​മി​ക് കോ​ഴ്സു​ക​ൾ മെ​യി​ൻ സെ​ന്‍റി​ൽ​ മാ​ത്ര​മാ​ണു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന യൂ​ത്ത് ഇ​ന്‍ഡ​ക്‌​സ് റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കു​ന്ന​തും രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂട്ട് ഓ​ഫ് യൂ​ത്ത് ഡെ​വ​ല​പ്‌​മെ​ന്‍റാ​ണ്.

അ​ക്കാ​ഡ​മി​ക് കോ​ഴ്സു​ക​ളും യോ​ഗ്യ​ത​ക​ളും

എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ഡാ​റ്റാ സ​യ​ന്‍സ്), എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (ആ​ര്‍ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍സ് ആ​ന്‍ഡ് മെ​ഷീ​ന്‍ ലേ​ണിം​ഗ്), എം​എ​സ് സി ​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് (സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി)- ഈ ​മൂ​ന്ന് എം​എ​സ്‌​സി കോ​ഴ്സു​ക​ള്‍ക്കും പ്ര​വേ​ശ​ന​ത്തി​ന് അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സി​ല്‍ ബി​രു​ദ​മോ (50% മാ​ർ​ക്ക്) അ​ല്ലെ​ങ്കി​ല്‍ മാ​ത്ത​മാ​റ്റി​ക്‌​സ്/​സ​യ​ൻ​സ് (ഒ​രു വി​ഷ​യം മാ​ത്ത​മാ​റ്റി​ക്സ് നി​ർ​ബ​ന്ധം) ബി​രു​ദോ​മോ (50 % മാ​ർ​ക്ക്) ആ​ണ് യോ​ഗ്യ​ത. എം​സി മാ​ത്ത​മാ​റ്റി​ക്‌​സ്-​യോ​ഗ്യ​ത മാ​ത്ത​മാ​റ്റി​ക്സ് ബി​രു​ദം (50 % മാ​ര്‍ക്ക്). എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി- യോ​ഗ്യ​ത ബി​എ/​ബി​എ​സ്‌​സി സൈ​ക്കോ​ള​ജി (50 % മാ​ര്‍ക്ക്). എം എ ഇം​ഗ്ലീ​ഷ്- ബി​എ ഇം​ഗ്ലീ​ഷ് (50 % മാ​ര്‍ക്ക്) അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ബി​രു​ദം (50 % മാ​ര്‍ക്ക്, ഇം​ഗ്ലീ​ഷ് ഭാ​ഷ ഒ​രു പ്ര​ധാ​ന വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം). എം ​എ സോ​ഷ്യോ​ള​ജി- ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദം (50 % മാ​ര്‍ക്ക്). എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍- ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദം (50 % മാ​ര്‍ക്ക്). എം ​എ ഡെ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ്- യോ​ഗ്യ​ത ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം(50 % മാ​ര്‍ക്ക്). എം​എ​സ് ഡ​ബ്ല്യു- യോ​ഗ്യ​ത ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദം (50 % മാ​ര്‍ക്ക്). ഈ ​കോ​ഴ്സു​ക​ൾ​ക്കു പു​റ​മെ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍, എം​എ ഡെ​വ​ല​പ്‌​മെ​ന്‍റ്് സ്റ്റ​ഡീ​സ് എ​ന്നീ കോ​ഴ്സു​ക​ൾ 2021-22 അ​ക്കാ​ഡ​മി​ക് വ​ര്‍ഷം മു​ത​ല്‍ ചാ​ന്ദി​ഗ്രാ​മി​ല്‍ കൂ​ടി തു​ട​ങ്ങും.


ഗ​വേ​ഷ​ണ കോ​ഴ്സു​ക​ൾ

മൂ​ന്നു വ​ര്‍ഷം മു​ത​ല്‍ അ​ഞ്ചു വ​ര്‍ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള ഫു​ള്‍ടൈം പി​എ​ച്ച്ഡി റി​സ​ര്‍ച്ച് കോ​ഴ്സു​ക​ളും നാ​ലു​വ​ര്‍ഷം മു​ത​ല്‍ ആ​റു വ​ര്‍ഷം വ​രെ ദൈ​ര്‍ഘ്യ​മു​ള്ള പാ​ര്‍ട് ടൈം ​ഗ​വേ​ഷ​ണ കോ​ഴ്സു​ക​ളും RGNIYD യിൽ ​ഉ​ണ്ട്. താ​ഴെ​പ്പ​റ​യു​ന്ന മേ​ഖ​ല​ക​ളി​ൽ പ​ഠി​താ​ക്ക​ൾ​ക്ക് ഗ​വേ​ഷ​ണം ന​ട​ത്താം. അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, ജെ​ന്‍ഡ​ര്‍ സ്റ്റ​ഡീ​സ് (ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി), ഡെ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് (ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി), സോ​ഷ്യ​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് (ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി), ലോ​ക്ക​ല്‍ ഗ​വ​ര്‍ണ​ന്‍സ്, സോ​ഷ്യ​ല്‍ വ​ര്‍ക്ക്.

വൊ​ക്കേ​ഷ​ണ​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ

ര​ണ്ട് വൊ​ക്കേ​ഷ​ണ​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ കൂ​ടി RGNIYD ന​ട​ത്തു​ന്നു​ണ്ട്. മൂ​ന്നു​വ​ര്‍ഷം പ​ഠ​ന​കാ​ല ദൈ​ര്‍ഘ്യ​മു​ള്ള ഫു​ള്‍ടൈം കോ​ഴ്സു​ക​ളാ​ണി​വ ര​ണ്ടു വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള സ്‌​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ് ന​ല്‍കു​ന്ന​ത്. അ​പ്പാ​ര​ല്‍ മാ​നു​ഫാ​ക്ച​റിം​ഗ് ആ​ന്‍ഡ് എ​ന്‍ട്ര​പ്ര​ണ​ര്‍ ഷി​പ്പും ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ആ​ന്‍ഡ് ഡീ​റ്റെ​യി​ല്‍സു​മാ​ണ് RGNIYD ന​ട​ത്തു​ന്ന​ത്. ഈ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന യോ​ഗ്യ​ത പ​ന്ത്ര​ണ്ടാം ക്ലാ​സാ​ണ് ( 50 ശ​ത​മാ​നം മാ​ര്‍ക്ക്). പ്ര​വേ​ശ​നം പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും. പ്ര​ത്യേ​ക​മാ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്ല.

പ്ര​വേ​ശ​ന രീ​തി​ക​ളും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും

ഓ​ണ്‍ലൈ​നാ​യി​ട്ടാ​ണ് അ​പേ​ക്ഷ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മാ​ര്‍ക്ക് കൂ​ടാ​തെ RGNIYD ന​ട​ത്തു​ന്ന ഒ​രു പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​യും ഗ്രൂ​പ്പ് ഡി​സ്‌​ക​ഷ​ന്‍റെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.
വി​ജ്ഞാ​പ​ന​ഘ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.rgn id.gov.in.

ബാ​ബു പള്ളി​പ്പാ​ട്ട് 9496181703
[email protected]
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.