‘മ​ക​ൾ​ക്കൊ​പ്പം’: പ്ര​തി​പ​ക്ഷ നേ​താ​വ് ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്ക്
Sunday, November 28, 2021 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ധ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളും ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ‘മ​​​ക​​​ൾ​​​ക്കൊ​​​പ്പം’ കാ​​​ന്പ​​​യി​​​ന്‍റെ മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള സം​​​വാ​​​ദ​​​ങ്ങ​​​ളും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ആ​​​ലു​​​വ​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത നി​​​യ​​​മ വി​​​ദ്യാ​​​ർ​​​ഥി​​​നി മൊ​​​ഫി​​​യ പ​​​ഠി​​​ച്ചി​​​രു​​​ന്ന തൊ​​​ടു​​​പു​​​ഴ അ​​​ൽ-​​​അ​​​സ​​​ർ കോ​​​ള​​​ജി​​​ൽ നി​​​ന്നാ​​​ണ് ’മ​​​ക​​​ൾ​​​ക്കൊ​​​പ്പം’ മൂ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​ത്. ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ൽ അ​​​സ​​​ർ കോ​​​ള​​​ജി​​​ലെ​​​ത്തും.കു​​​ട്ടി​​​ക​​​ളി​​​ൽ അ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള ധൈ​​​ര്യ​​​വും ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ് കാ​​​ന്പ​​​യി​​​ന്‍റെ ല​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.